തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ചൊവാഴ്ച പവന്റെ വിലയില്‍ 400 രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ സ്വര്‍ണവില പവന് 41,200 രൂപയായി. ഗ്രാമിന് 5150 രൂപയാണ് വില. തിങ്കളാഴ്ചയും വില 400 രൂപകുറഞ്ഞിരുന്നു. രണ്ടുദിവസംകൊണ്ട് 800 രൂപയുടെ കുറവാണുണ്ടായത്.

വെള്ളിയാഴ്ചയാണ് പവന്‍വില ചരിത്രത്തില്‍ ആദ്യമായി 42,000 രൂപയിലെത്തി റെക്കോഡിട്ടത്. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ആഗോള വിപണിയിലും വിലയില്‍ കുറവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 2,021 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

ആലപ്പുഴ ജില്ലയിൽ ഇന്ന് 453 പേർക്ക് കോവിഡ്

ആലപ്പുഴ ജില്ലയിൽ ഇന്ന് 453 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ആറുപേർ വിദേശത്തുനിന്നും 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. *406പേർക്ക്സമ്പർക്കത്തിലൂടെയാണ് രോഗംബാധിച്ചത്* രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ...

പത്തനംതിട്ട ജില്ലയിൽ ഇന്ന് 189 പേർക്ക് കോവിഡ്

പത്തനംതിട്ട :ജില്ലയില്‍ ഇന്ന് (24) 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 149...

തൃശൂർ ജില്ലയിൽ 474 പേർക്ക് കൂടി കോവിഡ്; 327 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (24/09/2020) 474 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെയുള്ള കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. വ്യാഴാഴ്ച 327 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ...