മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അധിക്ഷേപം സംബന്ധിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അധിക്ഷേപം സംബന്ധിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനാരോഗ്യകരമായ സംവാദങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. താന്‍ മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. സൈബര്‍ ആക്രമണവും സംവാദവും രണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസ് സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ സംവാദിച്ചുതീര്‍ക്കുന്നതാണ് നല്ലത്.

പൊതുജനത്തിന്റെ ശമ്പളം വാങ്ങി ജോലിയില്‍ പ്രവേശിച്ച ഒരാള്‍ നടത്തുന്ന വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

pathram:
Related Post
Leave a Comment