മാധ്യമ വിചാരണയ്‌ക്കെതിരേ നടി കോടതിയില്‍

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് നടി റിയ ചക്രബര്‍ത്തി. കേസില്‍ തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിയ സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്. സുശാന്ത് കേസില്‍ തനിക്കെതിരെ മാധ്യമവിചാരണ നടക്കുന്നുവെന്നും മാധ്യമങ്ങള്‍ തന്നെ ശിക്ഷ വിധിച്ചുകഴിഞ്ഞുവെന്നും റിയ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. മാധ്യമ വിചാരണ എല്ലാ പരിധിയും ലംഘിച്ച് മുന്നേറുകയാണെന്നും റിയ ചൂണ്ടിക്കാട്ടി.

സുശാന്തിന്റെ മരണത്തില്‍ നടിയ റിയ ചക്രബര്‍ത്തിക്കെതിരെ താരത്തിന്റെ പിതാവ് കേസ് നല്‍കിയിരുന്നു. ആത്മഹത്യാ പ്രേരണ, പണം തട്ടിപ്പ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് റിയക്കെതിരെ സുശാന്തിന്റെ പിതാവ് കെ.കെ സിംഗ് പരാതി നല്‍കിയത്. ഈ കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് റിയ ആവശ്യപ്പെട്ടതിനെതിരെ സുശാന്തിന്റെ പിതാവ് സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടുമുണ്ട്.

pathram:
Related Post
Leave a Comment