ജലനിരപ്പ് കുത്തനെ ഉയരുന്നു; പമ്പ ഡാം ഉടൻ തുറക്കും

പമ്പാ ഡാം അരമണിക്കൂറിനുള്ളിൽ തുറക്കുമെന്ന് അറിയിപ്പ്. ഇതോടെ പമ്പയിൽ 40സെന്റി മീറ്റർ വെള്ളം ഉയരും. പമ്പാ നദീതീരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം അറിയിച്ചു.

അണക്കെട്ടിന്റെ ആറ് ഷട്ടറുകളും രണ്ട് അടി വീതം തുറക്കും. സെക്കൻഡിൽ 82 ക്യുബിക് മീറ്റർ വെള്ളമാണ് ഡാമിൽ നിന്ന് ഒഴുകിയെത്തുന്നത്. 9 മണിക്കൂർ സമയം ഷട്ടറുകൾ തുറന്നു വയ്ക്കും. 982 മീറ്ററിൽ ജലം ക്രമീകരിക്കും.

അണക്കെട്ടിൽ വെള്ളം തുറന്നുവിട്ട് അഞ്ച് മണിയോടെ വെള്ളം റാന്നിയിൽ എത്തുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ് പറഞ്ഞു. അതുകൊണ്ട് തന്നെ ജനങ്ങളോട് ജാഗ്രത പാലിക്കാനും കളക്ടർ പിബി നൂഹ് അറിയിച്ചു.

പമ്പാ തീർത്തുള്ളവരെ ഒഴിപ്പിക്കുന്നു

പമ്പാ ഡാമിൻ്റെ 2 ഷട്ടറുകൾ തുറക്കും ഉം. പി.ബി നൂഹ് ‘ 40 സെൻ്റീമീറ്റർ വരെ ജലനിരപ്പ് ഉയരും 5 മണിക്കൂർ കൊണ്ട് റാന്നി ടൗണിൽ ജലമെത്തും’ വെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു’ വൈകിട്ട് 5 മണിയോടെ വെള്ളം റാന്നിയിൽ എത്തും
6 ഷട്ടറുകൾ 2 അടി വീതം തുറക്കും പമ്പാ ഡാം തുറക്കുന്നതിൽ ആശങ്കയില്ലന്ന് ജില്ലാ കളക്ടർ.

ജലനിരപ്പ് 982 മീറ്റർ എത്തിയ്ക്കുകയാണ് ലക്ഷ്യം

തിരുവല്ല 6 ബോട്ടുകൾ എത്തിച്ചു

അര മണിക്കൂറിനകം തുറക്കും 40 സെൻ്റീമീറ്റർ ജലം പമ്പാനദിയിൽ ഉയരും

കക്കിയിൽ 56 ശതമാനം വെള്ളം
വലിയ തരത്തിൽ വെള്ളം വരാതിരിക്കാനാണ് ഇപ്പോ തുറക്കുന്നത്..

Similar Articles

Comments

Advertismentspot_img

Most Popular