തിരുവനന്തപുരം: ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ കേരളം ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തത്.
പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് കേരളത്തിലെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് പെട്ടെന്നു തന്നെ സൈനിക വിഭാഗങ്ങളെ അയച്ചതിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും മുഖ്യമന്തിയെ വിളിച്ച് വിവരങ്ങള്‍ തിരക്കുകയും പിന്തുണ വാഗ്ദാനം നല്‍കുകയും ചെയ്തു. ദുരിതാശ്വാസത്തിന് പത്തു കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി അറിയിച്ചു.