റാണ ദഗ്ഗുബട്ടിയും മിഹീഖ ബജാജിയും വിവാഹിതരായി

നടന്‍ റാണ ദഗ്ഗുബട്ടി വിവാഹിതനായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് റാണ മിഹീഖ ബജാജിനെ വിവാഹം കഴിച്ചത്. വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് റാണയും മിഹീഖയും വിവാഹിതരായത്. കൊറോണക്കാലമായതിനാല്‍ എല്ലാ വിധ സുരക്ഷാ മുന്നൊരുക്കങ്ങളോടും കൂടിയാണ് വിവാഹം നടന്നത്.

വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ തെലുങ്ക് സൂപ്പര്‍ താരങ്ങളായ അല്ലു അര്‍ജുന്‍, സമാന്ത, ബന്ധുവും നടനുമായ വെങ്കിടേഷ് തുടങ്ങിയവരുമെത്തിയിരുന്നു. തെലുങ്ക് സിനിമ ലോകത്തു നിന്നും നിരവധി താരങ്ങളാണ് ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേര്‍ന്നത്. മഹേഷ് ബാബു, നാനി തുടങ്ങിയവരും ബോളിവുഡ് താരം അക്ഷയ് കുമാര്‍ മുതലായവരും ആശംസ നേര്‍ന്നിരുന്നു.

നേരത്തെ, വിവാഹത്തിന് മുന്നോടിയായി പിതാവ് സുരേഷ് ബാബുവിനും വെങ്കിടേഷിനും ഒപ്പമുള്ള ചിത്രം റാണ പങ്കുവച്ചിരുന്നു. റാണയോടൊപ്പമുള്ള ചിത്രം നടി സമാന്തയും പങ്കുവച്ചിരുന്നു. സിനിമാ ലോകവും ആരാധകരും തങ്ങളുടെ പ്രിയ താരത്തിനും വധുവിനും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരുന്നു.

കൊറോണ കാലമായതിനാല്‍ എല്ലാ വിധ മുന്നൊരുക്കങ്ങളും നടത്തിയാണ് വിവാഹം നടന്നത്.മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി സാമൂഹിക അകലമടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹം നടന്നത്. അതിഥികള്‍ക്ക് കൊവിഡ് പരിശോധനയും നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഡിസൈനറായ മിഹിഖയും റാണയും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാകുന്നത്. വിവാഹത്തെ കുറിച്ച് റാണ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. നേരത്തെ വിവാഹത്തിന് മുമ്പുള്ള ഹല്‍ദി, മെഹന്ദി ചടങ്ങുകളില്‍ നിന്നുമുള്ള ചിത്രങ്ങളും വൈറലായിരുന്നു.

pathram:
Related Post
Leave a Comment