കോവിഡ് സംശയത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കൊച്ചി: കോവിഡ് 19 സംശയത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അയ്യമ്പുഴ കൊല്ലകോട് മുണ്ടോപുരം മേരിക്കുട്ടി പാപ്പച്ചനാ(77)ണ് മരിച്ചത്.

മരണം കോവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍.ഐ.വി. ലാബിലേക്കയച്ചു. കോവിഡ് സംശയത്തെ തുടര്‍ന്നാണ് മേരിയെ സ്വകാര്യ ആശുപത്രിയില്‍നിന്നും മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

കടുത്ത പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്ന മേരിക്കുട്ടിയെ ന്യൂമോണിയ ബാധിച്ച നിലയില്‍ ഇന്നലെ വൈകിട്ടാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

pathram:
Related Post
Leave a Comment