യുവതിയുമായി സൗഹൃദം: കിടപ്പറയിലെ രഹസ്യ അറയിൽ നിന്ന് ഭർത്താവറിയാതെ‌ 25 പവൻ കവർന്നു

വിതുര: വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം കിടപ്പുമുറിയിലെ രഹസ്യഅറയിൽ നിന്ന് 25 പവൻ കവർന്ന ഉഴമലയ്ക്കൽ കുളപ്പട വാലൂക്കോണം സുഭദ്ര ഭവനിൽ രാജേഷ്(32) അറസ്റ്റിൽ. വിതുര അടിപറമ്പ് സ്വദേശിനിയുടെ വീട്ടിലാണു കവർച്ച നടന്നത്. ബന്ധുവിന്റെ സ്വർണം സൂക്ഷിക്കാൻ ഏൽപ്പിച്ചതാണ് കവർന്നത്. യുവതിയും ഭർത്താവും ചികിത്സാ ആവശ്യത്തിനായി തിരുവനന്തപുരത്തു പോയ ദിവസമാണു മോഷണം. ഭർത്താവിന്റെ അമ്മ വീട്ടിൽ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.

വീടു കുത്തിപ്പൊളിക്കാതെ നടന്ന മോഷണത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് വീട്ടുകാരെ നിരന്തരം ചോദ്യം ചെയ്യുകയും യുവതിയുടെ ഫോൺ കോൾ പരിശോധിക്കുകയും ചെയ്തതോടെയാണ് പ്രതി കുടുങ്ങിയത്. അനവധി കേസുകളിൽ പ്രതിയായ രാജേഷ് ഫോൺ മുഖേന യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് നിരന്തരം ഭീഷണിപ്പെടുത്തി പണം വാങ്ങി. വാഹനം വാങ്ങാൻ 10 ലക്ഷം രൂപ വേണമെന്നും തന്നില്ലെങ്കിൽ ഭർത്താവിനെ എല്ലാ വിവരവും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെ യുവതി കിടിപ്പുമുറിയിൽ ടൈലിനടിയിൽ സ്വർണം സൂക്ഷിച്ചിട്ടുള്ള കാര്യം വെളിപ്പെടുത്തി.

യുവതിയും ഭർത്താവും പുറത്തു പോയ സമയം വീടിന്റെ പിൻ വാതിൽ പൂട്ടാതെ കവർച്ചയ്ക്ക് സൗകര്യം ചെയ്തുകൊടുത്തു. സ്വർണം തൊളിക്കോട്, ആര്യനാട്, വിതുര ഭാഗങ്ങളിൽ പലയിടത്തായി പണയം വച്ചു രാജേഷ് പത്തുലക്ഷത്തിന്റെ കാർ വാങ്ങി. സ്വർണവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ്, ഷാഡോ പൊലീസ് ഇൻസ്പെക്ടർ സുനിൽ ലാൽ, സിപിഒമാരായ നിതിൻ, ശരത്, ഷിജു റോബർട്ട്‌ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Similar Articles

Comments

Advertisment

Most Popular

എറണാകുളത്ത് ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു; എംഎൽഎ ഇറങ്ങി ഓടി

കാക്കനാട്: പി ടി തോമസ്‌ എംഎൽഎ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി വിളിച്ച കോൺഗ്രസ്‌ തൃക്കാക്കര വെസ്‌റ്റ്‌ മണ്ഡലം ഒരുക്ക ക്യാമ്പിൽ ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു. ഗുരുതരമായി മർദനമേറ്റ മൂന്ന് യൂത്ത്...

തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ്: മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം

നിയമസഭാ തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസിനു വേണ്ടി പത്ര, ദൃശ്യ മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം. ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ് ലഭിക്കുന്ന മാധ്യമപ്രവർത്തകർക്ക് തപാൽ ബാലറ്റിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും. അതുകൊണ്ട്, തിങ്കളാഴ്ച (മാർച്ച് 8)...

പി. ജയരാജന് സീറ്റില്ല; കണ്ണൂരില്‍ പ്രതിഷേധം, രാജി

പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി ജയരാജന്റെ...