നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

വിദേശത്തു നിന്നും ഇന്ത്യയിലേക്ക് വരുന്ന പ്രവാസി യാത്രക്കാർക്കുള്ള പുതിയ മാർഗ നിർദേശങ്ങൾ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ചു. ഓഗസ്റ്റ് 8 മുതൽ ഇത് നടപ്പിൽ വരും . എല്ലാ യാത്രക്കാരും അവരുടെ മൊബൈൽ ഉപകരണങ്ങളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യണം.

കോവിഡ് നെഗറ്റീവ് പരിശോധന ഫലം സമര്‍പ്പിക്കുന്നവര്‍ക്കും, രോഗികള്‍ക്കും, ഗര്‍ഭിണികള്‍ക്കും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവ് നല്‍കുന്നതാണ് പുതിയ മാര്‍ഗ നിര്‍ദേശം. എയര്‍ ഇന്ത്യയാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. യാത്രക്കാര്ക്ക് ക്വാറന്റൈനില് അനുവദിച്ചിരിക്കുന്ന ഇളവുകളാണ് ഇതില് പ്രധാനം.

പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ

എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ (മൂന്ന് ദിവസം) മുമ്പ് newdelhiairport.in എന്ന വെബ്സൈറ്റില് സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമര്പ്പിക്കണം.

ഇന്ത്യയിലെത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇതില്‍ ഏഴ് ദിവസം പണം നല്കിയുള്ള ഇന്സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും ഏഴ് ദിവസം സ്വന്തം വീടുകളില്‍ ക്വാറന്റൈനുമാണ്.

യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് വരെ നടത്തിയ ആര്‍.ടി.പിസിആര്‍ ടെസ്റ്റില് കോവിഡ് ഫലം നെഗറ്റീവുള്ളവര്‍ ഇന്സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് നിര്ബന്ധമില്ല.

ഇളവ് ആവശ്യമുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. ഇളവ് അനുവദിക്കുന്നതില് അന്തിമ തീരുമാനം സര്ക്കാര്‍ അധികൃതര്ക്കായിരിക്കും.

Follow us on pathram online latest news

pathram desk 2:
Related Post
Leave a Comment