ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യയിലെ രാമ ക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, മഹന്ത് നൃത്ത ഗോപാല്‍ ദാസ്, എന്നിവരാണ് വേദിയില്‍ ഉണ്ടാകുക.
അയോധ്യ ഭൂമി തര്‍ക്കകേസിലെ ഹര്‍ജിക്കാരിലൊരാളായ ഇക്ബാല്‍ അന്‍സാരിക്കാണ് ആദ്യക്ഷണം. 150 പേര്‍ക്ക് നേരത്തെ ക്ഷണക്കത്ത് നല്‍കിയിരുന്നു. കോവിഡ് 19 പരിഗണിച്ച് ചടങ്ങിനെത്തുന്നവരുടെ എണ്ണം കുറച്ചതായാണ് റിപ്പോര്‍ട്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രതീകാത്മക തുടക്കമായി 40 കിലോയുടെ വെള്ളി ഇഷ്ടിക പാകി പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കില്ല.
1992 ഡിസംബര്‍ 6നാണ് 400 വര്‍ഷം പഴക്കമുണ്ടായിരുന്ന ബാബറി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്തത്. പള്ളി നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി ഹിന്ദുക്ഷേത്ര നിര്‍മാണത്തിനായി വിട്ടുകൊടുക്കാനാണ് 2019ല്‍ സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്.
Follow us on pathram online latest news q