ജമ്മു കശ്മീരിൽ ജവാനെ കാണാതായി; വാഹനം കത്തിച്ച നിലയിൽ; ഭീകരർ തട്ടിക്കൊണ്ടുപോയതെന്ന് സംശയം

കശ്മീർ• ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ടെറിട്ടോറിയൽ ആർമി (ടിഎ) ജവാന്‍ മുസാഫർ മൻസൂറിനെ കാണാതായി. അദ്ദേഹത്തിന്റെ വാഹനം കത്തിച്ച നിലയിൽ കണ്ടെത്തി. ഭീകരർ തട്ടിക്കൊണ്ടുപോയതാകാമെന്ന് അധികൃതർ സംശയിക്കുന്നു.

അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഷോപ്പിയൻ ജില്ലയിൽനിന്ന് മുസാഫർ മൻസൂറിന്റെ പേരിൽ റജിസ്റ്റർ ചെയ്ത വാഹനം കുൽഗാം ജില്ലയിലെ രംഭാമ പ്രദേശത്ത് ഞായറാഴ്ച രാത്രി അജ്ഞാതർ കത്തിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Follow us on pathram online latest news

pathram desk 2:
Related Post
Leave a Comment