സുശാന്തിന്റെ മരണം; മരിക്കുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹം ഗൂഗിളില്‍ തിരഞ്ഞത് ഈക്കാര്യങ്ങള്‍.. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പുറത്ത്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ തുടരുന്നതിനിടയില്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹം ഗൂഗിളില്‍ തിരഞ്ഞത് ആത്മഹത്യ ചെയ്ത മുന്‍ മാനേജര്‍ ദിഷാ സാലിയന്റെ പേര്, മാനസികരോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയായിരുന്നു.

ജൂണ്‍ 14ന്, സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പോലും സ്വന്തം പേര് ഗൂഗിള്‍ ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഇതുവരെ 40 ഓളം പേരുടെ മൊഴികള്‍ മുംബൈ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരും മാധ്യമങ്ങളില്‍ എത്തുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നിരിക്കണം.

അതേസമയം സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. പണം കൈമാറിയ എല്ലാ അക്കൗണ്ടുകളും അറിയാവുന്നവ തന്നെയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കേസില്‍ അന്വേഷണം വളരെ വേഗത്തിലാണ് നടക്കുന്നത്. കാമുകി റിയ ചക്രവര്‍ത്തിയാണ് ഇപ്പോള്‍ സംശയനിഴലിലുള്ളത്.

pathram:
Leave a Comment