തോക്കെടുത്ത് ഷൂട്ട് ചെയ്ത് അനു സിത്താര; ഒടുവില്‍ പണിപാളി..!! (വീഡിയോ കാണാം..)

യൂട്യൂബ് വീഡിയോയില്‍ തോക്കെടുത്ത് അനു സിത്താരയുടെ പെര്‍ഫോമന്‍സ്. ഓടുവില്‍ പണിപാളിയെന്ന് പറയാം. തന്റെ ഏദന്‍ തോട്ടം പരിചയപ്പെടുത്തുന്ന അനുസിത്താരയുടെ പുതിയ വീഡിയോ ആണ് വൈറലാകുന്നത്. വീടിന്റെ മുറ്റവും കുളവും അതിലെ ചെടികളുമൊക്കെ നടി തന്റെ പുതിയ വിഡിയോയിലൂടെ പ്രേക്ഷകർക്കും പരിചയപ്പെടുത്തുന്നു. അനുവിന്റെ ഭർത്താവ് വിഷ്ണു തന്നെയാണ് വിഡിയോ ഫോണിൽ ചിത്രീകരിച്ചിരിക്കുന്നത്. ഓറഞ്ച് മുതൽ അമ്പഴങ്ങ വരെയുള്ള ഫലങ്ങളും പച്ചക്കറിത്തോട്ടവുമൊക്കെ ഇതിൽ കാണാം.

ഇത് കൂടാതെ തന്റെ വീട്ടിലുള്ള മറ്റൊരു കാര്യം കൂടി നടി പരിചയപ്പെടുത്തി. വിഷ്ണു മേടിച്ച എയർഗൺ. എന്നാൽ എയർഗൺ സ്വയം ലോഡ് ചെയ്യാൻ നോക്കുന്ന അനു അവസാനം ആ പണി ഉപേക്ഷിക്കുന്നതും വിഡിയോയിൽ കാണാം. വെടിയുണ്ട തോക്കിൽ ഇട്ട് ലോഡ് ചെയ്യാൻ നോക്കിയിട്ടൊന്നും സംഗതി ശരിയാകുന്നില്ല. അവസാനം എയർഗൺ വിഷ്ണുവിന് തന്നെ നടി തിരികെ ഏൽപിക്കുന്നു. വിഷ്ണു ലോ‍‍‍ഡ് ചെയ്ത് നൽകുന്ന എയർഗൺ വച്ച് ഷൂട്ട് ചെയ്യുന്ന അനുവിനെ വിഡിയോയുടെ അവസാനം കാണാം.

pathram:
Related Post
Leave a Comment