പാലക്കാട് ജില്ലയിൽ ഇന്ന് 47 പേർക്ക് കോവിഡ്: 22 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 13 പേരുടെ ഉറവിടം വ്യക്തമല്ല

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 1)47 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 8 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 13 പേർ,ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 4 പേർ എന്നിവർ ഉൾപ്പെടും.42 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*യുഎഇ-7*
മണ്ണാർക്കാട് സ്വദേശി (27 പുരുഷൻ). ഇദ്ദേഹം മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്.

കൊപ്പം സ്വദേശി(22,38,30,29,27 പുരുഷൻ)

പട്ടാമ്പി സ്വദേശി (54 പുരുഷൻ)

*കുവൈത്ത്-1*
ഓങ്ങല്ലൂർ സ്വദേശി (32 പുരുഷൻ)

*ഖത്തർ-1*
തിരുവേഗപ്പുറ സ്വദേശി (31 പുരുഷൻ)

*സൗദി-4*
തിരുവേഗപ്പുറ സ്വദേശികൾ (42,48 പുരുഷന്മാർ)

കുലുക്കല്ലൂർ സ്വദേശി (46 പുരുഷൻ)

കൊപ്പം സ്വദേശി (42 പുരുഷൻ)

*കർണാടക-3*
അഗളി സ്വദേശികൾ (25,24 പുരുഷന്മാർ)

കണ്ണാടി സ്വദേശി (28 പുരുഷൻ)

*തമിഴ്നാട്-4*
അയിലൂർ സ്വദേശി (29 പുരുഷൻ)

തരൂർ സ്വദേശി (32 പുരുഷൻ)

കൊല്ലംകോട് സ്വദേശി (35 പുരുഷൻ)

എരുത്തേമ്പതി സ്വദേശി (42 പുരുഷൻ)

*ഡൽഹി-1*
ശ്രീകൃഷ്ണപുരം സ്വദേശി (59 സ്ത്രീ)

*ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതർ-4*

ഒറ്റപ്പാലം സ്വദേശി (24 സ്ത്രീ). ഇവർ എറണാകുളത്താണ് ചികിത്സയിലുള്ളത്.

തച്ചനാട്ടുകര സ്വദേശി (26 സ്ത്രീ). ഇവർ മലപ്പുറം ജില്ലയിലാണ് ചികിത്സയിലുള്ളത്. ഗർഭിണി കൂടിയാണ്.

പുതുനഗരം സ്വദേശി (25 പുരുഷൻ)

അമ്പലപ്പാറ സ്വദേശി(46 പുരുഷൻ)

*സമ്പർക്കം-22*

കഴിഞ്ഞ ദിവസം തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ച ഓങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്കത്തിൽ ഉൾപ്പെട്ട മൂന്ന് പേർ (20,50 പുരുഷന്മാർ, 83 സ്ത്രീ )

കാരാകുർശി സ്വദേശി (47 പുരുഷൻ).ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച കാരാകുർശി സ്വദേശിയുടെ സമ്പർക്കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

കാവശ്ശേരി സ്വദേശി (56 പുരുഷൻ).തൃശ്ശൂരിൽ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഓങ്ങല്ലൂർ സ്വദേശികളായ 8 പേർ. ഇതിൽ 16,3,14 വയസ്സുള്ള പെൺകുട്ടികളും ഉൾപ്പെടുന്നുണ്ട്.

കൊപ്പം സ്വദേശികളായ നാല് പേർ.

പട്ടാമ്പി സ്വദേശികളായ 4 പേർ.

ചളവറ സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 411 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും മൂന്നു പേർ വീതം കോഴിക്കോട് ജില്ലകളിലും നാലുപേർ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്*

pathram desk 1:
Leave a Comment