സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങള്‍ കൂടി

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു (82) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് 10.30 ഓടെയായിരുന്നു അന്ത്യം. കൊണ്ടോട്ടി മേഖലയില്‍ രോഗം വ്യാപിച്ചുകൊണ്ടിരിക്കെ പ്രദേശത്ത് ഇത് മൂന്നാമത്തെ കോവിഡ് മരണമാണ്.

29-നാണ് കോയാമുവിനെ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് പ്ലാസ്മ തെറാപ്പിക്കും കോയാമുവിനെ വിധേയനാക്കിയിരുന്നു.

വെള്ളിയാഴ്ച രാത്രിയോടെ നില കൂടുതല്‍ വഷളായി. ശ്വാസംമുട്ടലിന് പുറമെ അല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇയാള്‍ ചികിത്സതേടിയിരുന്നു. ഭാര്യയും മക്കളും ഉള്‍പ്പടെ കോയാമുവിന്റെ കുടുംബത്തിലെ പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനിടെ വെള്ളിയാഴ്ച മരിച്ച രണ്ടു പേര്‍ക്ക്കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80) സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സി (80) എന്നിവരാണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൊടുപുഴയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയായ അജിതനും (55) വെള്ളിയാഴ്ച രാത്രി മരിക്കുകയുണ്ടായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7