40,0000ലും നില്‍ക്കാതെ സ്വര്‍ണവില; ഇന്നും കുത്തനെ കൂടി

തുടര്‍ച്ചയായി പത്താമത്തെ ദിവസവും സ്വര്‍ണവില കൂടി. ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില.

കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. ഒരുവര്‍ഷത്തിനിടെ പവന്‍വലിയില്‍ 14,240 രൂപയാണ് വര്‍ധിച്ചത്.

ഇതോടെ പണിക്കൂലി(മിനിമം 5%) ജിഎസ്ടി, സെസ് എന്നിവ ഉള്‍പ്പടെ ഒരുപവന്‍ സ്വര്‍ണവാങ്ങുന്നതിന് 44,000 രൂപയിലേറെ വിലനല്‍കേണ്ടിവരും.

കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയില്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് വിലവര്‍ധനവിനുപിന്നില്‍. കോവിഡിനെ പിടിച്ചുകെട്ടാന്‍ വൈകുന്നിടത്തോളം വിലയിലെ വര്‍ധന തുടരാനാണ് സാധ്യത.

പവന്‍വില 50,000അടുത്തെത്തിയേക്കാമെന്ന് വിലയിരുത്തലുണ്ടെങ്കിലും കനത്ത ലാഭമെടുപ്പ് വിപണിയിലുണ്ടായാല്‍ വിലകുറയാനും അത് ഇടയാക്കിയേക്കും.

ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,976.10 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 53,200 രൂപയായി ഉയര്‍ന്നു.

Similar Articles

Comments

Advertisment

Most Popular

അഞ്ചു കോടി സ്ത്രീകള്‍ക്ക് ഒരു രൂപയ്ക്കു സാനിറ്ററി പാഡുകള്‍, മോദിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സാനിറ്ററി പാഡുകളെക്കുറിച്ചു പരാമര്‍ശിച്ചതു സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ആര്‍ത്തവത്തെക്കുറിച്ചു നിലനില്‍ക്കുന്ന ഭ്രഷ്ടുകള്‍ തകര്‍ക്കുന്ന ചുവടുവയ്പാണു പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന്...

ടിക്ക് ടോക്കിനെതിരെ വീണ്ടും കര്‍ശന നിലപാടെടുത്ത് ട്രംപ് ; ആപ്പിനെ പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്വത്തുക്കളുണ്ടെങ്കില്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

വാഷിങ്ടന്‍ : യുഎസിലെ ജനപ്രിയ ആപ്പായ ടിക്ക് ടോക്കിനെതിരെ വീണ്ടും കര്‍ശന നിലപാടെടുത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടിക് ടോക്കിനെ പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്വത്തുക്കളുണ്ടെങ്കില്‍ ഒഴിവാക്കാന്‍ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് ട്രംപ് 90...

സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കാന്‍ സമിതി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് എപ്പോഴൊക്കെ അവസരങ്ങള്‍ ലഭിക്കുന്നുവോ അപ്പോഴൊക്കെ അവര്‍ രാജ്യത്തിന് അഭിമാനമായും രാജ്യത്തെ ശാക്തീകരിക്കുന്നവരായും മാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം സ്ത്രീശക്തിയെ പ്രകീര്‍ത്തിച്ചത്. We have set...