പാലക്കാട്: പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച അരയ്ക്കു താഴെ തളർന്ന യുവാവിനാണ് നാട്ടിലെ കോവിഡ് ബാധിതരായ രണ്ടുപേർ താങ്ങായി മാറിയത്.
സമ്പർക്കത്തെ തുടർന്ന് കൊപ്പത്തെ ഒരു വീട്ടിലെ എല്ലാവർക്കും കോവിഡ് ബാധിച്ചിരുന്നു. എന്നാൽ ഈ വീട്ടിലെ അരയ്ക്കു താഴെ തളർന്ന യുവാവിന് ആന്റിജൻ ടെസ്റ്റിന് പോകാൻ കഴിഞ്ഞില്ല. പിന്നീട്, ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഫലം പോസിറ്റീവ് ആകുകയായിരുന്നു.
അപ്പോഴാണ് ഈ യുവാവിനെ താങ്ങി എടുത്ത് ആശുപത്രിയിലേക്ക് മാറ്റാൻ ആന്റിജൻ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ച പ്രദേശവാസികളെ ആശ്രയിച്ചത്. ഇവർ യുവാവിനെ താങ്ങിയെടുത്ത് ആംബുലൻസിലേക്ക് കയറ്റി. തുടർന്ന് കോവിഡ് ബാധിതരായമൂന്നുപേരെയും ഒരുമിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Leave a Comment