എറണാകുളം കൺടൈൻമെൻറ് സോണുകളിലും മറ്റു പ്രദേശങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ബലി പെരുന്നാൾ പ്രമാണിച്ചു ഇളവുകൾ

എറണാകുളം: കൺടൈൻമെൻറ് സോണുകളിലും മറ്റു പ്രദേശങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ബലി പെരുന്നാൾ പ്രമാണിച്ചു ജൂലൈ 30, 31 തീയതികളിൽ ഇളവുകൾ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങളുടെ വില്പന, മാംസ വില്പന തുടങ്ങിയ കാര്യങ്ങൾക്കാണ് ഇളവുകൾ ഉള്ളത്.
1. കൺടൈൻമെൻറ് സോണുകളിൽ ജൂലൈ 30, 31 ദിവസങ്ങളിൽ ഭക്ഷ്യ, അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്റ്റാളുകളും മാംസ വില്പന കേന്ദ്രങ്ങളും രാവിലെ 7 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കാം
2. കൺടൈൻമെൻറ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാം.
3. ജില്ലയിലെ കൺടൈൻമെൻറ് സോണുകളിൽ ബാങ്കുകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ പകുതി ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം.

pathram desk 1:
Related Post
Leave a Comment