തിരുവനന്തപുരംന്: സംസ്ഥാനത്ത് വ്യാഴാഴ്ച 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 794 പേര്‍ രോഗമുക്തി നേടി. പക്ഷേ ഇന്നത്തെ കണക്ക് പൂര്‍ണമല്ല. ഐസിഎംആര്‍ വെബ്‌പോര്‍ട്ടലുമായി ബന്ധപ്പെട്ട് ചില ജോലികള്‍ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് അതിനകത്ത് ഉള്ളത്. ബാക്കിയുള്ളത് പിന്നീട് വരും. കോവിഡില്‍ 2 മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
ഇന്നത്തെ കോവിഡ് കണക്ക് പൂര്‍ണമല്ല… ഉച്ചവരെയുള്ള ഫലമാണ് 506 എന്നത്; മുഖ്യമന്ത്രി
Related Post
Leave a Comment