വന്ദേഭാരത് വിമാനങ്ങളില്‍ ഇനി ഓണ്‍ലൈന്‍ ബുക്കിങ് നടത്താം

ബഹ്​റൈനില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ വന്ദേഭാരത്​ വിമാനങ്ങളില്‍ ഇനി വെബ്​സൈറ്റ്​ വഴിയോ അംഗീകൃത ഏജന്‍റുമാര്‍ മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതുവരെ ഇന്ത്യന്‍ എംബസിയില്‍ നിന്ന്​ അറിയിപ്പ്​ ലഭിക്കുന്നവര്‍ മനാമയിലെ എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ ഒാഫീസില്‍ ചെന്നാണ്​ ടിക്കറ്റ്​ എടുത്തിരുന്നത്​. ഒാണ്‍ലൈനില്‍ ബുക്ക്​ ചെയ്യുന്നവരും ഇന്ത്യന്‍ എംബസിയില്‍ രജിസ്​റ്റര്‍
ചെയ്​തവരായിരിക്കണം.

വന്ദേഭാരത്​ ദൗത്യത്തി​​െന്‍റ അഞ്ചാം ഘട്ടത്തില്‍ കേരളത്തിലേക്ക്​ നാല്​ വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇൗ വിമാനങ്ങളില്‍ പോകുന്നവര്‍ക്ക്​ ഒാണ്‍ലൈനായോ ഏജന്‍റ്​ മുഖേനയോ ബുക്കിങ്​ നടത്താം. ആഗസ്​റ്റ്​ അഞ്ചിനും 12നും കൊച്ചിയിലേക്കും ആറിനും 13നും കോഴിക്കോ​േട്ടക്കുമാണ്​ സര്‍വീസ്​. കൊച്ചിയിലേക്കുള്ള വിമാനം ഉച്ചക്ക്​ ഒന്നിനും കോഴിക്കോ​േട്ടക്കുള്ള വിമാനം ഉച്ചക്ക്​ 12.35നും പുറപ്പെടും.

കൊച്ചിയിലേക്ക്​ 92 ദിനാറും കോഴിക്കോ​േട്ടക്ക്​ 87 ദിനാറുമാണ്​ ഇപ്പോള്‍ നിരക്കുള്ളത്​. ബുക്ക്​ ചെയ്യു​േമ്ബാള്‍ പാസ്​പോര്‍ട്ട്​ വിവരങ്ങളും ബന്ധ​പ്പെടേണ്ട നമ്ബറും നല്‍കണം. യാത്ര പുറപ്പെടുന്നതിന്​ 24 മണിക്കൂര്‍ മുമ്ബ്​ ബുക്കിങ്​ അവസാനിക്കും.
.
FOLLOW US: pathram online

pathram:
Related Post
Leave a Comment