പോലീസുകാരൻ രാത്രി ജീപ്പിൽ എത്തി ചട്ടിയോടെ ചെടി കട്ടു, കൂട്ടു വന്നത് വനിതാ എസ്ഐ !!

തിരുവനന്തപുരം: പുലർച്ചെ വനിതാ എസ് ഐയ്ക്കൊപ്പം പൊലീസുകാരൻ ഔദ്യോഗിക ജീപ്പിലെത്തി വീട്ടിന്റെ മതിലിൽ നിന്നു വില കൂടിയ ചെടി ചട്ടിയോടെ മോഷ്ടിച്ചു. സമീപത്തെ ക്ഷേത്രത്തിന്റെ സിസി ക്യാമറയിൽ വ്യക്തമായി സംഭവം കണ്ട വീട്ടുകാർ ഞെട്ടി. എസ്ഐ തൊട്ടടുത്തിരിക്കുമ്പോൾ ജീപ്പ് നിർത്തി ഇറങ്ങിയ ഡ്രൈവറായ പൊലീസുകാരൻ പരിസരം നിരീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം ചെടി ചട്ടിയോടെ പൊക്കി ജീപ്പിലാക്കി ഓടിച്ചുപോകുന്നു.

ചെമ്പഴന്തിക്കു സമീപമാണ് സംഭവം. 16 നു പുലർച്ചെ 4.50 നു നടന്ന മോഷണം പക്ഷേ ഇതുവരെ കേസായിട്ടില്ല. കള്ളൻ പൊലീസായതു കൊണ്ടും മോഷണ മുതൽ ചെടിമാത്രമായതുകൊണ്ടും ഉടമ പിൻവലിഞ്ഞു നിൽക്കുകയാണത്രെ. ക്യാമറയിൽ പതിഞ്ഞ ദൃശ്യവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ നാട്ടിൽ പാട്ടായതോടെ രഹസ്യാന്വേഷണ വിഭാഗം പൊലീസിലെ ഉന്നതർക്ക് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്.

കേസെടുത്താൽ നാണക്കേടാണെന്നു കരുതുന്നവരും ദൃശ്യങ്ങൾ പലരും കണ്ട സ്ഥിതിക്ക് വൈകിയാണെങ്കിലും നടപടി ഉണ്ടായില്ലെങ്കിലാണു സേനയ്ക്ക് നാണക്കേടെന്ന് അഭിപ്രായമുള്ളവരും സ്റ്റേഷനിൽ തന്നെയുണ്ട്. വിവരം പുറത്താവാൻ സഹായിക്കുന്നവരും സ്റ്റേഷനിൽ തന്നെ. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ബോംബു പോലെ പൊട്ടുന്ന നാളെണ്ണി ഉറക്കമില്ലാതെ കഴിയുകയാണ് പലരും.

Similar Articles

Comments

Advertismentspot_img

Most Popular