വീണ്ടും തട്ടിപ്പ്: ദിവസ വേതനക്കാരനോട് 3 കോടി രൂപ ജിഎസ്ടി അടയ്ക്കാന്‍ ഉത്തരവ്‌

പെരുമ്പാവൂരിൽ വീണ്ടും ജിഎസ്ടി തട്ടിപ്പ്. ദിവസവേതനക്കാരന് 3 കോടി രൂപ ജിഎസ്ടി അടയ്ക്കാനുള്ള ഉത്തരവ്. പ്ലൈവുഡ് കമ്പനികളുടെ മറവിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ദിവസവേതനക്കാരനായ സുനിയുടെ മേൽവിലാസവും, ഒപ്പും സംഘടിപ്പിച്ച് വ്യാജ കമ്പനി രജിസ്ട്രർ ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

പ്ലൈവുഡ് കമ്പനികളുടെ ഏജന്റ്മാർ മുഖേനയാണ് സുനി കുട്ടപ്പന്റെ ഒപ്പും, അധാർ കാർഡും ജിഎസ്ടി തട്ടിപ്പ് സംഘം തരപ്പെടുത്തിയത്. പിന്നീട് സുനി കുട്ടപ്പന്റ മേൽവിലാസം ഉപയോഗപ്പെടുത്തി 2017 ൽ വ്യാജ കമ്പിനി രൂപീകരിച്ചു. ഇതേ മേൽ വിലാസത്തിൻ ബാങ്ക് അക്കൗണ്ടും, പാൻ കാർഡും സംഘം തരപ്പടുത്തി. തുടർന്നായിരുന്നു ചരക്ക് സേവന നികുതി നൽകാതെയുള്ള തട്ടിപ്പ് ആരംഭിച്ചത്.

2017 മുതൽ 2019 വരെ നടത്തിയട്ടുള്ള പ്ലൈവുഡും പ്ലെവുഡ് നിർമാണത്തിന് ഉപയോഗിക്കുന്ന വെറീനയും മറ്റ് സംസ്ഥാനത്തേയ്ക്ക് ജിഎസ്ടി അടക്കാതെ കയറ്റി അയച്ചായിരുന്നു തട്ടിപ്പ്. 3,15,97731 രൂപ ജിഎസ്ടി നൽകാനാണ് സംസ്ഥാന ചരക്ക് സേവന നികുതി വിഭാഗം അവശ്യപ്പെട്ടിരിക്കുന്നത്. മുൻപ് രാജ്യത്താദ്യമായി ജിഎസ്ടി തട്ടിപ്പ് പിടികൂടിയത് പെരുമ്പാവൂരിലാണ്. അന്ന് 130 കോടിയുടെ തട്ടിപ്പാണ് ജിഎസ്ടി ഇന്റലിജൻസ് പിടികൂടിയത്.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular