കേസ് വഴിതിരിച്ചുവിടാന്‍ സ്വപ്‌ന ശ്രിമക്കുന്നു ; സ്വപ്നയുടെ പല മൊഴികളും കണക്കിലെടുക്കാതെ എന്‍.ഐ.എ. സംഘം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നയുടെ പല മൊഴികളും കണക്കിലെടുക്കാതെ എന്‍.ഐ.എ. കേസ് വഴിതിരിച്ചു വിടാനുള്ള തരത്തിലുള്ള പല ശ്രമങ്ങളും സ്വപ്ന നടത്തുന്നുണ്ട്. സ്വപ്ന പൂര്‍ണമായും ്രപതിസ്ഥാനത്ത് നിര്‍ത്തുന്നത് അറ്റാഷെയെയാണ്. അതേ സമയം, റമീസും ജലാലുമാണ് സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണികളെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ എന്‍.ഐ.എ.യ്ക്കു ലഭിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്തിനായി ആയിരം ഡോളര്‍ അറ്റാഷേ പങ്കുപറ്റിയെന്നുള്ള മൊഴി വിശ്വസനീയമല്ലെന്നാണ് എന്‍.ഐ.എ. വിലയിരുത്തുന്നത്. കസ്റ്റംസിനും ഇക്കാര്യത്തില്‍ ഇതേ നിലപാടാണുള്ളത്.

മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന് യാതൊരു ബന്ധവുമില്ലെന്നാണ് സ്വപ് ആവര്‍ത്തിക്കുന്നത്. ശിവശങ്കറുമായി സൗഹൃദം മാത്രമാണുള്ളതെന്നാണ് സ്വപ്ന പറഞ്ഞിരിക്കുന്നത്. ഇതിന് പിന്നാലെയാണ്, എന്‍.ഐ.എ. സെക്രട്ടേറിയറ്റിലെ ജൂലായ് ഒന്നുമുതല്‍ 12 വരെയുള്ള ദിവസങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ എന്‍.ഐ.എ. ആവശ്യപ്പെട്ടത്.

സ്വപ്നയുടെയും ശിവശങ്കറിന്റെയും മൊഴികളില്‍ വൈരുധ്യമുണ്ടെങ്കില്‍ അതാകും അന്വേഷണത്തിലെ നിര്‍ണായക ഘട്ടം. അറ്റാഷേയിലേക്ക് സ്വപ്ന വിരല്‍ചൂണ്ടുന്നത് പൂര്‍ണമായും വിശ്വസിക്കാനാകില്ലെന്നാണ് എന്‍.ഐ.എ. നല്‍കുന്ന സൂചന

follow us pathramonline

pathram:
Leave a Comment