പ്രിയങ്ക ഗുരുഗ്രാമിലേക്ക് താമസം മാറുന്നു

കോൺഗ്രസ് ജനറൽസെക്രട്ടറി പ്രിയങ്കാ ഗാന്ധി ഗുരുഗ്രാമിലെ അരേലിയ പാർപ്പിടസമുച്ചയത്തിലെ ആഡംബരവസതിയിലേക്ക് താത്കാലികമായി താമസം മാറിയേക്കും. വ്യവസായിയായ ഭർത്താവ് റോബർട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ളതാണിത്. വെള്ളിയാഴ്ച രാത്രി ഇവിടെയെത്തിയ പ്രിയങ്ക ഒരുരാത്രി തങ്ങി ശനിയാഴ്ച രാവിലെയാണ് ഡൽഹിയിലേക്ക് തിരിച്ചുപോയത്.

ഡൽഹി ലൂട്യൻസിലെ സർക്കാർ ബംഗ്ലാവ് പ്രിയങ്ക ഒഴിഞ്ഞു. പകരം സമീപത്തുതന്നെയുള്ള മറ്റൊരു വീട് പ്രിയങ്ക തിരഞ്ഞെടുത്തെങ്കിലും അവിടെ അറ്റകുറ്റപ്പണി നടക്കുകയാണ്. പണിതീരാൻ രണ്ടോമൂന്നോ മാസമെടുക്കുമെന്നും ഈ സമയം താത്കാലികമായി ഗുരുഗ്രാമിൽ താമസിക്കുമെന്നാണ് അറിയുന്നത്. ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിലെ സെക്ടർ 43-ലാണ് ആഡംബരവസതിയുള്ളത്.

ഡൽഹിയിൽനിന്ന് ഗുരുഗ്രാമിലേക്ക് പ്രിയങ്കയുടെ വാഹനവ്യൂഹത്തിന് ഗുരുഗ്രാം പോലീസിന്റെ അകമ്പടിയുണ്ടായിരുന്നു. അരേലിയ കോംപ്ലക്സിനുചുറ്റും സുരക്ഷ കർശനമാക്കാൻ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രിയങ്കയ്ക്ക് നിലവിൽ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്.

Follow us on pathram online latest news

English summary: Priyanka Gandhi moves to Gurugram temporarily.

pathram desk 2:
Related Post
Leave a Comment