രോഗവ്യാപനം രൂക്ഷം: എറണാകുളത്ത് മൊബൈല്‍ മെഡിക്കല്‍ ടീം

എറണാകുളം: രോഗവ്യാപനം രൂക്ഷമായ എറണാകുളത്ത് കോവിഡ് 19 പരിശോധനയും ചികിത്സയും കൂടുതല്‍ ഫലപ്രദമാക്കാന്‍ അടുത്ത ആഴ്ച മുതല്‍ എമര്‍ജന്‍സി മൊബൈല്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തനം ആരംഭിക്കും. ഡോക്ടര്‍, നഴ്‌സ് തുടങ്ങിയവര്‍ വാഹനത്തില്‍ ഉണ്ടായിരിക്കും.

ലോക്ക്ഡൗണിലാകുന്ന ക്ലസ്റ്ററുകളില്‍ അത്യാവശ്യക്കാര്‍ക്ക് പോലും ചികിത്സ ലഭ്യമാകുന്നില്ലെന്നും രോഗലക്ഷണമുള്ളവര്‍ക്കും ടെസ്റ്റ് നടത്താന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നെന്നുമുള്ള പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

അടിയന്തര ചികിത്സ ഉറപ്പാക്കുക, കോവിഡ് പരിശോധനക്ക് ആവശ്യമായ സാമ്പിളുകള്‍ ശേഖരിക്കുക എന്നിവയാണ് ടീമിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കോവിഡ് അവലോകന യോഗത്തിലാണ് പുതിയ മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനമായത്.

എറണാകുളം പബ്ലിക് ഹെല്‍ത്ത് ലാബില്‍ സ്ഥാപിച്ച പുതിയ ആര്‍ടിപിസിആര്‍ മെഷീന്റെ ടെസ്റ്റ് റണ്‍ അടുത്തയാഴ്ച നടത്തും. ദിവസേന പരമാവധി 200 സാമ്പിളുകള്‍ പുതിയ മെഷീനില്‍ പരിശോധിക്കാന്‍ സാധിക്കും. ഇതോടെ ജില്ലയില്‍ പരിശോധന കൂടുതല്‍ വേഗത്തില്‍ ആക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7