കരിപ്പൂർ: വസ്ത്രത്തിനുള്ളിൽ 10.28 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യാത്രക്കാരിയെ കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മസ്കത്തിൽനിന്നു സലാം എയറിന്റെ ചാർട്ടേഡ് വിമാനത്തിൽ എത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശിനി(50)യിൽനിന്നാണ് 233 ഗ്രാം സ്വർണം കണ്ടെത്തിയത്. സന്ദർശക വീസയിൽ പോയി മടങ്ങുകയായിരുന്ന യാത്രക്കാരി സ്വർണാഭരണങ്ങൾക്കു തീരുവ അടയ്ക്കാതെ പുറത്തു കടക്കാൻ ശ്രമിക്കുകയായിരുന്നെന്ന് കസ്റ്റംസ് അറിയിച്ചു.
- pathram desk 1 in KeralaLATEST UPDATESMain sliderNEWS
വസ്ത്രത്തിനുള്ളിൽ സ്വർണം കടത്താൻ ശ്രമം വീട്ടമ്മ പിടിയിൽ
Related Post
Leave a Comment