ആലപ്പുഴ ജനറൽ ആശുപത്രിയിലെ എക്സ്-റേ വിഭാഗം അടച്ചു

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ എക്സ-റേ യൂണിറ്റിലെ റേഡിയോഗ്രാഫർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എക്സ്-റേ വിഭാഗം താൽക്കാലികമായി അടച്ചു.

ഈ മാസം 12,14,16,18 തിയതികളിൽ പകൽ സമയത്തും 20ന് രാത്രിയിലും ജനറൽ ആശുപത്രിയിൽ എക്സ്-റേ എടുത്തിട്ടുള്ളവർ രോഗ ലക്ഷണങ്ങൾ ഉണ്ടാകുകയാണെങ്കിൽ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് ജമുന വർഗീസ് അറിയിച്ചു.

pathram desk 1:
Related Post
Leave a Comment