സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

ആലപ്പുഴ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴ കാട്ടൂർ സ്വദേശി മറിയാമ്മ (85) ആണ് മരിച്ചത്.ഇന്നലെയാണ് മരണം സംഭവിച്ചത്. മകൻ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

നേരത്തെ തിരുവനന്തപൂരത്തും ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം പുല്ലുവിള സ്വദേശിനി ട്രീസാ വര്‍ഗീസാണ് മരിച്ചത്. അറുപത് വയസായിരുന്നു. കിടപ്പുരോഗിയായ ട്രിസാ വര്‍ഗീസിന്റെ ആന്റിജന്‍ പരിശോധന പോസിറ്റീവായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.

വര്‍ഷങ്ങളായി കിടപ്പിലായിരുന്നു ട്രീസ. നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. പുല്ലുവിള കേന്ദ്രീകരിച്ച് സമ്പര്‍ക്ക രോഗബാധ വര്‍ധിച്ച സാഹചര്യത്തിലാണ് ഇവിടെ പരിശോധനകളുടെ എണ്ണം കൂട്ടിയത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് മരണം സംഭവിക്കുകയായിരുന്നു

follow us pathramonline

pathram desk 1:
Related Post
Leave a Comment