ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. ഇതിനായി ശിവശങ്കര്‍ പേരൂര്‍ക്കട പോലീസ് ക്ലബ്ബിലെത്തി. ശിവശങ്കര്‍ പോലീസ് ക്ലബ്ബിലെത്തുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തെ എന്‍ഐഎ ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ശിവശങ്കര്‍ പോലീസ് ക്ലബ്ബിലെത്തിയത്.

ഇതിന് ശേഷം ഇദ്ദേഹത്തെ എന്‍ഐഎ ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ശിവശങ്കര്‍ പോലീസ് ക്ലബ്ബിലെത്തിയത്.

കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘമാണ് ചോദ്യം ചെയ്യലിന് എത്തിയത്. രാവിലെ ഒമ്പതുമണിക്കാണ് എന്‍ഐഎ സംഘമെത്തിയത്. പൂജപ്പരയിലെ ശിവശങ്കരിന്റെ വീട്ടിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് നല്‍കാന്‍ എന്‍ഐഎ ഉദ്യോഗസ്ഥനെത്തിയത് സ്‌കൂട്ടറിലായിരുന്നു.

തുടര്‍ന്ന് വീടിന്റെ പിന്നിലെ വഴിയിലൂടെ കാറില്‍ ശിവശങ്കര്‍ പോലീസ് ക്ലബ്ബിലേക്ക് തിരിച്ചു. ഇതാദ്യമായാണ് ഒരു ഉന്നതനായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ ചോദ്യചെയ്യലിന് വിധേയനാകുന്നത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment