എറണാകുളത്തെ വിവാഹ, മരണ വീടുകളും ചടങ്ങുകളും ഇനി പൊലീസ് നിരീക്ഷണത്തില്‍

കൊച്ചി: എറണാകുളം റൂറല്‍ പ്രദേശത്തെ വിവാഹ, മരണ വീടുകളും ചടങ്ങുകളും ഇനി പൊലീസ് നിരീക്ഷണത്തില്‍. ചടങ്ങുകള്‍ക്ക് പോലീസിനെ നിയോഗിക്കാനും വീഡിയോ ചിത്രീകരിക്കാനും റൂറല്‍ എസ്പി നിര്‍ദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള ചടങ്ങുകള്‍ സമ്പര്‍ക്ക വ്യാപനത്തിനു കാരണമായതോടെയാണു നടപടി

ആലുവ തോട്ടക്കാട്ടുകരയില്‍ കഴിഞ്ഞ ദിവസം സംസ്‌കാര ചടങ്ങില്‍ 200 ഓളം പേരാണ് പങ്കെടുത്തത്. മരിച്ച സ്ത്രീയുടെ മക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മക്കളടക്കം 45 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരിയില്‍ വളയിടല്‍ ചടങ്ങില്‍ പങ്കെടുത്ത 20 ഓളം പേര്‍ക്കും കോവിഡ് പിടിപെട്ടിരുന്നു.

ഇത്തരത്തില്‍ വിവാഹ മരണ ചടങ്ങുകളില്‍ ലോക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച്, കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതുമൂലം കോവിഡ് പടരുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണു കര്‍ശന നടപടികള്‍ക്കു പൊലീസ് മുതിരുന്നത്. ഇനി മുതല്‍ റൂറല്‍ ജില്ലയിലെ ഇത്തരം ചടങ്ങുകള്‍ പൊലീസിനെ അറിയിക്കണം. ചടങ്ങുനടക്കുന്ന വീടുകളും സ്ഥലങ്ങളും ഇനി മുതല്‍ പൊലീസ് നിരീക്ഷണത്തിലാകും. ചടങ്ങുകള്‍ പൊലീസ് വീഡിയോയിലും പകര്‍ത്തും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

FOLLOW US PATHRAMONLINE

Similar Articles

Comments

Advertismentspot_img

Most Popular