ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരിക്കുന്ന ആളുടെ സുരക്ഷാ സംവിധാനങ്ങളും ഡ്രൈവർ ക്യാബിനുള്ള വാഹനങ്ങൾക്ക് വിൻഡ് ഷീൽഡും സൈഡ് വിൻഡോയും ഉറപ്പാക്കാൻ മോട്ടർ വാഹന നിയമത്തിൽ ഭേദഗതിക്ക് വിജ്ഞാപനമായി.
ഇരുചക്ര വാഹനങ്ങളിൽ പിന്നിലെ യാത്രക്കാരനു പിടിക്കാൻ ഹാൻഡ് റെയിലുകൾ നിർബന്ധമാണ്. ഫൂട് റെസ്റ്റുകളും നിർബന്ധം. വസ്ത്രങ്ങൾ ചക്രത്തിൽ കുടുങ്ങാതിരിക്കാൻ പിന്നിലെ ചക്രം പകുതിയോളം മറയുന്ന രക്ഷാ കവചവും വേണം. 2022 ജനുവരി ഒന്നു മുതൽ ഇറക്കുന്ന വാഹനങ്ങളിൽ ഇതെല്ലാം ഉറപ്പാക്കണം.
പുറകിൽ പെട്ടി ഘടിപ്പിക്കുന്ന ബൈക്കുകളിൽ കണ്ടെയ്നറിന്റെ ഭാരം 30 കിലോയിൽ കൂടരുത്. പിൻ സീറ്റിനോട് ചേർന്നാണ് കണ്ടെയ്നർ ഘടിപ്പിച്ചിരിക്കുന്നത് എങ്കിൽ പിൻസീറ്റിൽ യാത്ര പാടില്ല. യാത്രക്കാരനും പെട്ടിയും കൂടി 30 കിലോ ആണെങ്കിൽ പിൻസീറ്റ് യാത്രയാവാം. ഫലത്തിൽ ഇത്തരം വാഹനങ്ങളിൽ കുട്ടികൾക്കു മാത്രമേ പിന്നിലിരുന്നു യാത്ര ചെയ്യാൻ കഴിയൂ.
Follow us pathram online