2020 ലെ ടി20 ലോകകപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ 2020 ലെ ടി20 ലോകകപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ച് ഐസിസി. ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ നടത്താനിരുന്ന മത്സരങ്ങളാണ് മാറ്റിവച്ചിരിക്കുന്നത്. ഐസിസി ബോര്‍ഡ് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഓസ്‌ട്രേലിയയും ഇന്ത്യയും ഏത് സമയത്താണ് മത്സരത്തിന് ആതിഥേയത്വം വഹിക്കുകയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. 2023 ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട ലോകകപ്പ് ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലേക്കും മാറ്റിയിട്ടുണ്ട്.

വനിതാ ലോകകപ്പ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ന്യൂസിലന്റിലാണ് നടക്കേണ്ടത്. ഇത് മാറ്റിവച്ചിട്ടില്ല. മത്സരം സമയക്രമത്തില്‍ തന്നെ നടത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഐസിസി അറിയിച്ചു.

pathram:
Related Post
Leave a Comment