പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 19) പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നുള്ള 67 പേർക്കുൾപ്പെടെ 81 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പട്ടാമ്പി മത്സ്യമാർക്കറ്റ് ക്ലസ്റ്ററിൽ നടത്തിയ റാപ്പിഡ് ടെസ്റ്റിലൂടെയാണ് 67 പേരുടെ രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്.
ബാക്കിയുള്ള 14 പേരിൽ 11 പേർ വിവിധ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ട് പേർക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരിൽ ആറു വയസുകാരിയായ മാത്തൂർ സ്വദേശിയും ഉൾപ്പെടും. പുറമെ ജില്ലയിൽ 11 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*യുഎഇ-7*
വാണിയംകുളം സ്വദേശി (59 പുരുഷൻ)
തിരുവേഗപ്പുറ സ്വദേശികൾ (29,24,28 പുരുഷൻ)
കൊപ്പം സ്വദേശി (44 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (40 പുരുഷൻ)
ദുബായിൽ നിന്നും വന്ന പട്ടാമ്പി പള്ളിപ്പുറം സ്വദേശി (52 പുരുഷൻ)
*ഒമാൻ-1*
പരുതൂർ സ്വദേശി (29 പുരുഷൻ)
*ഖത്തർ-1*
വിളയൂർ സ്വദേശി (37 പുരുഷൻ)
*കർണാടക-1*
കൊപ്പം സ്വദേശി (45 പുരുഷൻ)
*സൗദി-1*
വിളയൂർ സ്വദേശി (43 പുരുഷൻ)
*ഉറവിടം വ്യക്തമല്ലാത്ത രോഗബാധയുള്ളവർ-2*
ചെർപ്പുളശ്ശേരി സ്വദേശി(27 പുരുഷൻ)
മാത്തൂർ സ്വദേശി (6 പെൺകുട്ടി)
*സമ്പർക്കം-1*
തിരുമിറ്റക്കോട് സ്വദേശി (36 പുരുഷൻ).ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പർക്കത്തിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായിരിക്കുന്നത്.
*പട്ടാമ്പി മത്സ്യമാർക്കറ്റിൽ നടത്തിയ ആൻറിജൻ ടെസ്റ്റിൽ 67 പേർക്ക് രോഗം സ്ഥിരീകരിച്ചു*
*ഇവിടെ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുന്നു*
പട്ടാമ്പി മത്സ്യമാർക്കറ്റിലെ തൊഴിലാളിയായ ഒരാൾക്ക് ഉറവിടം അറിയാതെ രോഗബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ (ജൂലൈ 18) മാർക്കറ്റിൽ നടത്തിയ റാപ്പിഡ് ആൻറിജൻ ടെസ്റ്റിൽ 67 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 525 പേർക്കാണ് പരിശോധന നടത്തിയത്. കൂടാതെ പട്ടാമ്പിയിൽ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്. വരുംദിവസങ്ങളിലും മാർക്കറ്റ് കേന്ദ്രീകരിച്ചും പട്ടാമ്പി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലും പരിശോധന നടത്തുമെന്ന് ഡിഎംഒ അറിയിച്ചിട്ടുണ്ട്.
*രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പട്ടാമ്പി സ്വദേശികളായ 34 പേർ,
മുതുതല സ്വദേശികളായ അഞ്ച്പേർ,
ഓങ്ങല്ലൂർ സ്വദേശികളായ 11 പേർ,
പരുതൂർ ,തിരുമിറ്റക്കോട് സ്വദേശികൾ മൂന്ന് പേർ വീതം,
വല്ലപ്പുഴ,പട്ടിത്തറ,തൃത്താല സ്വദേശികൾ രണ്ടു പേർ വീതം,
കുലുക്കല്ലൂർ,നാഗലശ്ശേരി, വിളയൂർ, തിരുവേഗപ്പുറ,ഷൊർണൂർ സ്വദേശികൾ ഒരാൾ വീതം.
കൂടാതെ വലിയങ്ങാടിയിൽ ജൂലൈ 22 ന് രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ പരിശോധന നടത്തും.പുതുനഗരം മത്സ്യമാർക്കറ്റിലും പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 338 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്ന് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ചികിത്സയിൽ ഉണ്ട്.
follow us: PATHRAM ONLINE