രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ രോഗലക്ഷണമില്ലാത്തവര്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിച്ചാല്‍ രോഗലക്ഷണമില്ലാത്തവരെ വീട്ടില്‍ തന്നെ ചികിത്സിക്കാനുള്ള നടപടികള്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതര പ്രശ്‌നങ്ങള്‍ ഇല്ലാത്ത മറ്റു രോഗികളെയും ഇത്തരത്തില്‍ ചികിത്സിക്കും. സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ ലക്ഷണം പ്രകടിപ്പിക്കാത്തവരാണ്.

ഇവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് പരിചരിച്ചാല്‍ മതിയെന്ന് വിദഗ്ധര്‍ ഉപാധികളോടെ നിര്‍ദേശിച്ചിട്ടുണ്ട്. അപകടസാധ്യതാ വിഭാഗത്തില്‍പ്പെടാത്തവരും രോഗലക്ഷണം ഇല്ലാത്തവരുമായവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ വീട്ടില്‍തന്നെ കഴിയാന്‍ അനുവദിക്കാമെന്ന് മറ്റു ചില രാജ്യങ്ങളിലേയും അനുഭവം കാണിക്കുന്നു.

രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ഇത്തരം നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടതായി വന്നേക്കാം. തിരുവനന്തപുരത്ത് രണ്ടു പ്രദേശങ്ങള്‍ സമൂഹവ്യാപനത്തിലേക്ക് പോയി. ശാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങള്‍ ഈ സാഹചര്യത്തില്‍ എടുക്കേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് ചികിത്സ നടത്താന്‍ അനുമതി നല്‍കി. ചെറുകിടഇടത്തരം സ്വകാര്യ ആശുപത്രികള്‍ക്ക് പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രം നടത്താനുള്ള അനുമതിയും നല്‍കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7