കൊല്ലത്ത് രണ്ട് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

കൊല്ലം: കൊവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ കൊല്ലത്ത് രണ്ട് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജില്ലയിലെ ചവറ പന്മന പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും. ജില്ലയിലെ 32 പഞ്ചായത്തുകളാണ് കണ്ടെയിന്‍മെന്റ് സോണുകളായി മാറിയിരിക്കുന്നത്. കൊല്ലം നഗരസഭയുടെ ആറ് വാര്‍ഡുകളും പരവൂര്‍ നഗരസഭ പൂര്‍ണ്ണമായും കണ്ടെയിന്‍മെന്റെ സോണുകള്‍ ആക്കി പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളികളില്‍ നിന്നും രോഗം പകരുന്നതായുള്ള സംശയത്തെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ മത്സ്യവിപണന കേന്ദ്രങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. ഇതനുസരിച്ച് ജില്ലയിലെ 93 മത്സ്യ ചന്തകള്‍ അടഞ്ഞ് കിടക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ സര്‍ക്കാര്‍ വക സഹായധനം ലഭ്യമാക്കും.

മത്സ്യബന്ധനത്തിന് പോകുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിടുണ്ട്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മത്സ്യം എത്തിച്ച് വില്‍പന നടത്തുന്നതും വിലക്കിയിട്ടുണ്ട്. പരവൂര്‍ മുതല്‍ അഴിക്കല്‍ വരെനീളുന്ന തീരപ്രദേശത്ത് അഞ്ച് മത്സ്യ ബന്ധന ഗ്രാമങ്ങളാണ് ഉള്ളത്. ഇവയെല്ലാം ഒരാഴ്ചയായി അടഞ്ഞു കിടക്കുകയാണ്. സഹായധനത്തിന്റെ ആദ്യഗഡു ആയ 1500 രൂപാവീതം നല്‍കിത്തുടങ്ങി.

follow us pathramonline

pathram:
Related Post
Leave a Comment