രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; 24 മണിക്കൂറിനുള്ളില്‍ 34,884 പേര്‍ക്ക്

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന കണക്കില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,884 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 671 പേര്‍ കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 10,38,716 ആയി. 6,53,751 പേര്‍ രോഗമുക്തരായി. 3,58,692 പേര്‍ ചികിത്സയിലാണ്. 26,273 ഇതിനകം മരണമടഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, ലോകത്ത് ഇതുവരെ 1.41 കോടിയിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 599,416 പേര്‍ മരണമടഞ്ഞു. 8,470,275 പേര്‍ രോഗമുക്തരായി. 5,124,448 പേര്‍ ചികിത്സയിലുണ്ട്. അമേരിക്കയില്‍ 37.7 ലക്ഷം പേര്‍ രോഗികളായി. 1.42 ലക്ഷം പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 20.48 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 77,900 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 7.59 ലക്ഷം രോഗികളും 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

പെറുവില്‍ 3.45 ലക്ഷം രോഗികളുണ്ട്. 12,700 ആണ് മരണസംഖ്യ. ദക്ഷിണാഫ്രിക്കയില്‍ 3.37 ലക്ഷം രോഗികള്‍ ഉണ്ട്. 4800 പേര്‍ ഇവിടെ മരണമടഞ്ഞു. മെക്‌സിക്കോയില്‍ 3.30 ലക്ഷം പേരിലേക്ക് കൊവിഡ് എത്തി. 38000 പേര്‍ മരണമടഞ്ഞു. ചിലിയില്‍ 3.26 ലക്ഷം രോഗികളും 8,300 മരണങ്ങളുമായി. സ്‌പെയിനില്‍ 3.07 ലക്ഷമാണ് രോഗികള്‍. 28,000 പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 2.93 ലക്ഷം രോഗികളും 45,200 പേര്‍ ിതുവരെ മരണമടഞ്ഞു.

follow us pathramonline

pathram:
Leave a Comment