കൊച്ചി: സ്വര്‍ണകള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത് സ്വര്‍ണക്കടത്ത് പിടിച്ച് അഞ്ചാംദിവസം. സ്വപ്നയുടെ തന്നെ സ്വന്തം പേരിലുള്ള കാറില്‍ കഴിഞ്ഞ ഒന്‍പതിന് പട്ടാപ്പകല്‍ വാളയാര്‍ വഴിയാണ് ഇവര്‍ കേരളം വിട്ടത്. ദൃശ്യങ്ങള്‍ മനോരമ ന്യൂസാണ് പുറത്ത് വിട്ടത് ലഭിച്ചു. സ്വപ്ന എവിടെയെന്ന് ഒരു സൂചനയുമില്ലാതെ വലയുമ്പോഴാണ് അന്വേഷണ ഏജന്‍സികളുടെ മുന്നിലൂടെയുള്ള ബ്ലാംഗുളുരു യാത്ര.
വഴിയില്‍ ഉടനീലം പൊലീസ് പരിശോധനയും ക്യാമറയുമൊക്കെയുണ്ടെങ്കിലും ചിലരെ പിടികൂടാതിരിക്കാന്‍, രക്ഷപെടുത്താന്‍ കാണിക്കുന്ന അതിജാഗ്രതയ്ക്ക് തെളിവാണ് സ്വപ്നയുടെയും സന്ദീപിന്റെയും ബെംഗളൂരു യാത്ര. റജിസ്ട്രേഷന് നമ്പര്‍ കെഎല്‍01 സിജെ 1981. ഈ കാറിലായിരുന്നു സ്വപ്നയുടെയും സന്ദീപന്റെയും യാത്ര. ഒന്‍പതിന് ഉച്ചക്ക് 12.22 ന് തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യം പുറത്തുവന്നു.
ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ട് ഇതേവാഹനം വടക്കഞ്ചേരി കടന്ന് വാളയാര്‍ ടോള്‍പ്ളാസയില്‍ എത്തിയതിനും തെളിവുകളേറെ. പട്ടാപ്പകല്‍ ഈ ദൂരമത്രയും പ്രതികള്‍ കുടുംബസമേതം സഞ്ചരിച്ചിട്ടും ഒരിടത്തുപോലും പിടിക്കപ്പെട്ടില്ല. അന്വേഷണ ഏജന്‍സികളുടെ തിരച്ചില്‍ നാടൊട്ടുക്ക് നടക്കുമ്പോഴും ആരും കണ്ടതുമില്ല, തിരിച്ചറിഞ്ഞതുമില്ല.
ഒളിവില്‍പോകാന്‍ ഉന്നതതലങ്ങളില്‍ നിന്നുള്ള സഹായം സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ലഭിച്ചിരുന്നുവെന്ന സംശയം ബലപ്പെടുന്നതാണിത്. പ്രതികളുടെ സഞ്ചാരപഥവും സമ്പര്‍ക്കപ്പട്ടികയുമാക്കെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം.
follow us pathramonline