കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ച് നടി; അധികൃതരെ വീട്ടിലും കയറ്റിയില്ല

കോവിഡ് ടെസ്റ്റ് നടത്താൻ നടി രേഖ വിസമ്മതിക്കുന്നുവെന്ന് റിപ്പോർട്ട്. കോർപ്പറേഷൻ അധികൃതരെ വീട്ടിൽ കയറ്റാനും അണുനശീകരണം നടത്താനും താരം സമ്മതിക്കുന്നില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് െചയ്തു.

നടി രേഖയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും മറ്റ് രണ്ട് ജോലിക്കാർക്കും കോവിഡ് 19 സ്ഥിരീകരിച്ചത് വാർത്തയായിരുന്നു. ഇതിന് പിന്നാലെ രേഖയുടെ ബം​ഗ്ലാവ് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ സീൽ ചെയ്യുകയും രേഖയോട് ഹോം ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

താരത്തിന്റെ വീട്ടിലെത്തിയ അധികൃതർക്ക് രേഖയുടെ മാനേജർ നടിയുടെ നമ്പർ കൊടുക്കുകയും വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തന്നെ നേരത്തെ വിളിച്ചിട്ടു മാത്രം വന്നാൽ മതിയെന്നാണ് ഈ നമ്പറിൽ വിളിച്ച കോർപ്പറേഷന്റെ ചീഫ് മെഡിക്കൽ ഓഫിസറോട് രേഖ പറഞ്ഞത്. നടിയുടെ മറുപടി അവരെ ഞെട്ടിച്ചു. കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞാൽ ആ സ്ഥലം എത്രയും പെട്ടന്ന് സാനിറ്റൈസ് ചെയ്യുക അവരുടെ ഉത്തരവാദിത്തമാണ്.

ഇക്കാര്യം പറഞ്ഞ് രേഖയെ വീണ്ടും വിളിച്ചപ്പോഴും കൊറോണ ടെസ്റ്റ് നടത്താൻ തയ്യാറല്ലെന്നാണ് അറിയിച്ചത്. കോവിഡ് പോസിറ്റിവ് ഉള്ള ആരുമായും താൻ ബന്ധപ്പെട്ടിട്ടില്ലെന്നാണ് നടി പറയുന്നത്. താനും സ്റ്റാഫുകളും സ്വയം ടെസ്റ്റ് നടത്തി മുംബൈ മുനിസിപ്പൽ കോർപ്പറേഷന് റിസൽട്ട് അയച്ചുതരുമെന്നും നടി അറിയിച്ചിട്ടുണ്ട്.

Follow us on pathram online

pathram desk 2:
Related Post
Leave a Comment