സംസ്ഥാനത്ത് 51 കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു

തൊടുപുഴ: കോവിഡ് വിവര കൈമാറ്റത്തില്‍ വന്‍ സുരക്ഷാ വീഴ്ച. ഇടുക്കിയിലെ 51 കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഇന്ന് പോസിറ്റീവായ 51 പേരുടെ വിവരങ്ങളാണ് ചോര്‍ന്നത്. വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും അടക്കമുള്ള വിവരങ്ങള്‍ പുറത്തായി. പട്ടിക സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ആരോഗ്യവകുപ്പില്‍ നിന്നാണ് വിവര ചോര്‍ച്ച ഉണ്ടായത്. സംഭവത്തില്‍ ഇടുക്കി ജില്ല കലക്ടര്‍ ഡിഎംഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

FOLLOW US pathramonline

pathram:
Related Post
Leave a Comment