‘നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി’ രാത്രിയില്‍ ജോലി കഴിഞ്ഞു വരുന്നതിനിടെ തനിക്ക് നേരെ ഉണ്ടായ മോശം അനുഭവം പങ്കുവച്ച് സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ്; സോഷ്യല്‍ മീഡിയയില്‍ വിഡിയോ പകര്‍ത്തി ഇട്ടു

കൊച്ചി: രാത്രിയില്‍ ജോലി കഴിഞ്ഞു വരുന്നതിനിടെ തനിക്ക് നേരെ ഉണ്ടായ മോശം അനുഭവം പങ്കുവച്ച് സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍. ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു യുവാവ് തന്നെ പിന്തുടര്‍ന്നെന്ന് അസാനിയ പറയുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തിയിട്ടുണ്ട്.

‘നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി’ എന്ന് പറഞ്ഞാണ് യുവാവ് തന്റെ പിന്നാലെ വന്നതെന്ന് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അസാനിയ പറഞ്ഞു. വിഡിയോ പകര്‍ത്തുന്നത് കണ്ടപ്പോള്‍ അയാള്‍ മുഖം മറച്ച് അവിടെനിന്ന് പോയെന്നും കുറിപ്പില്‍ പറയുന്നു. ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്ന യുവാവിന്റെ ബൈക്ക് നമ്പര്‍ അടക്കം അസാനിയ പങ്കുവച്ചിട്ടുണ്ട്. പിന്നീട് പങ്കുവച്ച മറ്റൊരു കുറിപ്പില്‍ ബൈക്കിന്റെ ഉടമയെ തുറന്നുകാട്ടിയിട്ടുമുണ്ട്.

അര്‍ദ്ധ രാത്രിയില്‍ പുറത്തിറങ്ങിയതിനെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള മറുപടിയും അസാനിയ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ജോലിയുടെ ഭാഗമായാണ് താന്‍ രാത്രിയില്‍ പുറത്തിറങ്ങിയതെന്നും അയാള്‍ ഈ സമയം ജോലി ചെയ്യുന്നത് അംഗീകരിക്കുകയും താന്‍ ജോലിക്കായി ഇറങ്ങി എന്ന് പറയുമ്പോള്‍ വിയോജിക്കുകയും ചെയ്യുന്നവര്‍ കമന്റുമായി എത്തരുതെന്നാണ് അസാനിയയുടെ വാക്കുകള്‍.

അസാനിയയുടെ പരാതിയില്‍ ഓണ്‍ലൈന്‍ കമ്പനി മറുപടിയുമായി എത്തി. പരാതി അന്വേഷിക്കുമെന്നും കര്‍ശനമായ നടപടി എടുക്കുമെന്നും അസാനിയയുടെ കുറിപ്പിനു താഴെ ഇവര്‍ കുറിച്ചു.

FOLLOW US PATHRAMONLINE

pathram:
Related Post
Leave a Comment