വെബ് സീരീസില്‍ ലൈംഗിക തൊഴിലാളിയായ തബു; ട്രെയിലര്‍ പുറത്ത്

മീര നായറുടെ ‘ എ സ്യൂട്ടബിള്‍ ബോയ്’ എന്ന വെബ് സീരീസിന്റെ ട്രെയിലര്‍ പുറത്ത്. വിക്രം സേത്ത് രചിച്ച നോവലിനെ ആസ്പദമാക്കി ചിത്രീകരിച്ച സീരീസ് പറയുന്നത് നാല് കുടുംബംഗങ്ങളുടെ കഥയാണ്.

വെബ് സീരീസില്‍ ലൈംഗിക തൊഴിലാളിയായ സയീദ ഭായിയെ പ്രണയിക്കുന്ന യുവാവിന്റെ രംഗങ്ങള്‍ പ്രേക്ഷകരില്‍ കൗതുകം ജനിപ്പിക്കുന്നുണ്ട്. സയീദ ഭായി ആയി വേഷമിടുന്നത് തബുവാണ്. ഇവരെ പ്രണയിക്കുന്ന യുവാവാണ് ഇഷാന്‍ ഖട്ടര്‍. ഇരുവര്‍ക്കും പുറമെ മഹീറ കക്കര്‍, താന്യ മണിക്തല, രാം കപൂര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മീരാ നായര്‍ സംവിധാനം ചെയ്ത് ആന്‍ഡ്രൂ ഡേവിസ് തിരക്ക രചിച്ച വെബ് സീരീസ് ലഖ്നൗ മഹേശ്വര്‍ അടക്കം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലാണ് ചിത്രീകരിച്ചത്. 2019 സെപ്തംബറില്‍ ചിത്രീകരണമാരംഭിച്ച വെബ് സീരീസ് ജൂലൈ 26ന് ബിബിസി വണിലൂടെ പുറത്തിറങ്ങും. നെയിംസേക്ക് എന്ന ചിത്രത്തിന് ശേഷം തബുവും മീരാ നായറും ഒന്നിക്കുന്ന ചിത്രമാണ് ‘എ സ്യൂട്ടബിള്‍ ബോയ്’.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment