ദിവ്യ ഉണ്ണി തനിക്ക് പാരയായിരുന്നുവെന്ന് രഞ്ജിനി ഹരിദാസ്

നടി ദിവ്യ ഉണ്ണി ഒരു കാലത്ത് തനിക്ക് പാരയായിരുന്നുവെന്ന് രഞ്ജിനി ഹരിദാസ്. ” സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ദിവ്യയെ അറിയാമായിരുന്നു. ദിവ്യയുടെ കുടുംബം സ്ഥലം വിറ്റപ്പോള്‍ അത് വാങ്ങിച്ചായിരുന്നു ഞങ്ങള്‍ വീട് വെച്ചത്. അതിന് മുന്‍പ് അവരുടെ വീടിന് തൊട്ടടുത്തായിരുന്നു ഞങ്ങള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. എല്ലായിടത്തും ദിവ്യയുടെ സാന്നിധ്യമുണ്ടായിരുന്നു. അച്ചടക്കമുള്ള കുട്ടിയാണ് ദിവ്യയെന്ന് അമ്മ ആ സമയത്ത് പറയുമായിരുന്നു. അത് തനിക്ക് പാരയായിരുന്നു. എന്റെ കാര്യത്തിലാണെങ്കില്‍ ഡിസിപ്ലിന്‍ഡാണെന്ന് അമ്മ ഒരിക്കലും പറഞ്ഞിട്ടുമുണ്ടായിരുന്നില്ല.

ഇത്രയും നല്ല കുട്ടി അവിടെയുണ്ടായിരുന്നത് എനിക്ക് ചീത്തപ്പേരായിരുന്നു. അച്ഛന് വളരെയധികം ഇഷ്ടമുള്ള അഭിനേത്രി കൂടിയാണ് ദിവ്യ. അമ്മയുടെ പെറ്റായിരുന്നു. ഇപ്പോഴത്തെ ഗ്ലാമറൊന്നുമുണ്ടായിരുന്നില്ല. സിനിമയിലും സിംപിളായിരുന്നു. അധികം ഒച്ചയും ബഹളമോ ഗ്ലാമറസോ ഒന്നുമല്ലായിരുന്നു. കോളേജില്‍ ദിവ്യ എന്റെ സീനിയറാണ്. അതിന് മുന്‍പ് നടന്ന മിസ് കേരള മത്സരം ഹോസ്റ്റ് ചെയ്തത് ദിവ്യയായിരുന്നു. അന്ന് നീയാണ് വിജയിയെന്ന് പറയാനായി കുറേ കഷ്ടപ്പെട്ടിരുന്നു. ഇടയ്ക്ക് വെച്ച് ഞങ്ങള്‍ അവിടെ നിന്ന് മാറിത്താമസിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ തിരിച്ചെത്തിയിരുന്നു. ദിവ്യ ഉണ്ണിയുടെ വീടല്ലേ, അതിനടുത്ത് എന്നായിരുന്നു ആ സമയത്തെ ലാന്‍ഡ്മാര്‍ക്ക്” രഞ്ജിനി പറഞ്ഞു.

FOLLOW US: PATHRAM ONLINE

Similar Articles

Comments

Advertisment

Most Popular

കരിപ്പൂർ വിമാന ദുരന്തം; മിംസ് ആശുപത്രിയിൽ ബന്ധുക്കളെ കാത്ത് ഒരു കുഞ്ഞ്

കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് സുരക്ഷിതയായി കോഴിക്കോട് മിംസ് ആശുപത്രിയിൽ. ജാഫർ എന്ന കൊണ്ടോട്ടി സ്വദേശിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. രണ്ടര വയസ്സ് തോന്നിക്കുന്ന പെൺകുഞ്ഞാണ് ഇത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ്...

വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം; പൈലറ്റിന് റണ്‍വേ കാണാനായില്ല

കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക...

കരിപ്പൂർ വിമാനാപകടം; പൈലറ്റ് അടക്കം മരണം 11 ആയി

കരിപ്പൂർ വിമാനാപകടത്തിൽ പൈലറ്റ് അടക്കം മരണം 11 എന്ന് വിവരം. കോഴിക്കോട് മെഡിക്കൽ കോളജിൽ 21 പേരെയാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ 5 പേർ മരണപ്പെട്ടു എന്നാണ് വിവരം. നേരത്തെ 4...