കൊല്ലം: ജില്ലയിൽ 5 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇന്ന് ജില്ലയില്‍ 10 പേര്‍ രോഗമുക്തി നേടി.
P 492 ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 60 വയസുളള പുരുഷൻ. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ആഞ്ഞിലിമൂട് ജംഗ്ഷനിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു. ജൂലൈ 6 മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
P 493 ശാസ്താംകോട്ട മനക്കര സ്വദേശിയായ 62 വയസുളള പുരുഷൻ. രാജഗിരി പെട്രോൾ പമ്പിൽ ജോലി ചെയ്യുകയായിരുന്നു. ആൻറിജൻ ടെസ്റ്റിൽ പോസിറ്റീവായി. ആദ്യം സ്ഥാപനനിരീക്ഷണത്തിലും തുടർന്ന് ഗൃഹനിരീക്ഷണത്തിലും പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പള്ളി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
P 494 ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 24 വയസ്സുള്ള യുവതി. ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച P 487 ന്റെ ഭാര്യയാണ്. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പള്ളി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
P 495 ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 3 വയസ്സുള്ള പെൺകുട്ടി. ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച P 487 ന്റെയും ഇന്ന് രോഗം സ്ഥിരീകരിച്ച P 494 ന്റെയും മകളാണ്. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പള്ളി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
P 496 ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 1 വയസ്സുള്ള ബാലൻ. ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച P 487 ന്റെയും ഇന്ന് രോഗം സ്ഥിരീകരിച്ച P 494 ന്റെയും മകനാണ്. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പള്ളി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വാളത്തുംഗൽ സ്വദേശി ത്യാഗരാജനാചാരി(74) ഇന്ന് മരണമടഞ്ഞു. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു.
കൊല്ലത്ത് ചിറ്റുമലച്ചിറയിൽ മുങ്ങിമരിച്ചനിലയിൽ കാണപ്പെട്ട വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെടുമ്പന പള്ളിമൺ ഇളവൂർ സ്വദേശി ഗൗരിക്കുട്ടിയമ്മ (75) യുടെ മൃതദേഹസ്രവ പരിശോധനയിലാണ് കൊവിഡ് +ve സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് ഗൗരിക്കുട്ടിയമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഈ സാഹചര്യത്തിൽ നെടുമ്പന ഗ്രാമ പഞ്ചായത്തിലെ 4, 6 വാർഡുകളെ കണ്ടെയിൻമെന്റ് സോണുകളാക്കി കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവായി..
ഒപ്പ്/-
ചെയര്‍മാന്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലാ മജിസ്ട്രേറ്റ്, കൊല്ലം