നടന്‍ അമിതാഭ് ബച്ചന് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. ബച്ചനെ മുംബൈ നാനാവതി ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. ബച്ചന്‍ തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യാ റായി, ഭാര്യ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവരെയെല്ലാം പരിശോധനയ്ക്കു വിധേയരാക്കി. ഇവരുടെ പരിശോധനഫലം വന്നിട്ടില്ല. അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

അതേസമയം കേരളത്തിൽ 488 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ദിവസമാണിന്ന്. 234 പേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. രണ്ടു പേർ കോവിഡ് ബാധിച്ച് ഇന്നു മരിച്ചു. തിരുവനന്തപുരം സ്വദേശി സെയ്ഫുദിന്‍, എറണാകുളം സ്വദേശി പി കെ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ചത്. 167 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവർ 76 പേര്‍143 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമെന്നു മുഖ്യമന്ത്രി പറഞ്ഞു. ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 46 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. ദ്രുതപ്രതികരണസംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കും. പൂന്തുറയില്‍ 100 കിടക്കകളുളള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സ്ഥാപിക്കും.

ആലപ്പുഴയില്‍ 87 പേര്‍ക്ക് കോവിഡ് ബാധിച്ചു. പുതിയ രോഗികള്‍ കൂടുതല്‍ ആലപ്പുഴയിലാണ്. 51 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടു. നൂറനാട്ടെ ഐടിബിപി ക്യാംപിലെ എല്ലാ ഉദ്യോഗസ്ഥരെയും ക്വാറന്റീനിലാക്കി. തീരദേശത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.

പുതിയ 16 ഹോട്സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്ത് ഹോട്സ്പോട്ടുകള്‍ 195 ആയി.

Follow us on pathram online

pathram desk 2:
Related Post
Leave a Comment