ഗള്‍ഫിൽ 3 മലയാളികൾ കൂടി മരിച്ചു

സൌദി അറേബ്യയിൽ രണ്ടുപേരടക്കം ഗൾഫിൽ മൂന്ന് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുൽ ജലീൽ, കണ്ണൂർ ആറളം സ്വദേശി കളരിക്കാട് കാസിം എന്നിവരാണ് സൌദിയിൽ മരിച്ചത്. 38കാരനായ അബ്ദുൽ ജലീൽ ഒരാഴ്ചയായി സൌദി ജർമൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ഇന്ന് രാവിലെയാണ് മരിച്ചത്. 52കാരനായ കാസിം, 25 വർഷമായി സൌദിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതോടെ സൌദിയിൽ മരിച്ച മലയാളികളുടെ എണ്ണം 126 ആയി. തൃശൂർ നെല്ലായ സ്വദേശി ജോസാണ് റാസൽഖൈമയിൽ മരിച്ചത്. 56 വയസായിരുന്നു. 313 മലയാളികളാണ് ആറ് ഗൾഫ് രാജ്യങ്ങളിലായി ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Follow us on pathram online

pathram desk 2:
Related Post
Leave a Comment