കോവിഡ് ; പൊന്നാനിയില്‍ നിരോ താലൂക്ക് നിരോധനാജ്ഞ

മലപ്പുറം: കോവിഡ് 19 രോഗ വ്യാപനം തടയുന്നത് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി CrPC 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു.

ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്
(CrPC) സെക്ഷന്‍ 144 പ്രകാരം ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് പരിധിയില്‍
ഉള്‍പ്പെടുന്ന മേഖലകളില്‍ താഴെ പറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഈ ഉത്തരവിന് 11.7.2020 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രാബല്യം
ഉണ്ടായിരിക്കുന്നതാണ്.

1, പൊന്നാനി താലൂക്ക് പരിധിയില്‍ അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന
സ്ഥലങ്ങളിലൊഴികെ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി
നില്‍ക്കുവാന്‍ പാടില്ല.

2. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര
സാഹചര്യങ്ങളില്‍ അല്ലാതെയുള്ള യാത്രകള്‍ നിരോധിച്ചിരിക്കുന്നു.

3. പൊന്നാനി നഗരസഭാ പരിധിയില്‍ മല്‍സ്യ മാംസാദികളുടെ വിപണനം പാടില്ല.

4. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍
ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര
ചെയ്യുവാന്‍ പാടുള്ളതല്ല.

5. ജനങ്ങള്‍ മാസ്‌കകള്‍ ധരിച്ചു മാത്രമേ പൊതു സ്ഥലങ്ങളില്‍ സഞ്ചരിക്കുവാന്‍
പാടുള്ളു.

6. പൊന്നാനി താലൂക്കിനകത്ത് നാലുചക്ര സ്വകാര്യ (ടാക്‌സി വാഹനങ്ങളില്‍
െ്രെഡവര്‍ അടക്കം പരമാവധി മൂന്ന് പേര്‍ മാത്രമേ യാത്ര ചെയ്യുവാന്‍ പാടുള്ളൂ
ഇത്തരം യാത്രകള്‍ അടിയന്തിര സാഹചര്യങ്ങള്‍ക്ക് മാത്രമായി
പരിമിതപ്പെടുത്തേണ്ടതാണ്.

7, സ്‌കൂളുകള്‍, കോളേജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന
കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെ ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍,
ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവ സംഘടിപ്പിക്കുന്നത്
നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പഠന മാര്‍ഗ്ഗങ്ങള്‍
അനുവദനീയമാണ്.

8. ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ എന്നിവിടങ്ങളിലെ ആരാധനകള്‍
ആഘോഷങ്ങള്‍, അന്നദാനങ്ങള്‍ എന്നിവ നിരോധിച്ചിരിക്കുന്നു.

9. വിവാഹ ചടങ്ങുകളില്‍ കൃത്യമായ ശാരീരിക അകലം പാലിച്ചുകൊണ്ട് പരമാവധി 20 പേര്‍ മാത്രമേ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാകുവാന്‍ പാടുള്ളൂ.

10. മരണാനന്തര ചടങ്ങുകളില്‍, കൃത്യമായ ശാരീരിക അകലം പാലിച്ചുകൊണ്ട്
പരമാവധി 20 പേര്‍ പങ്കെടുത്ത് ചടങ്ങുകള്‍ നിര്‍വ്വഹിക്കാവുന്നതാണ്.

11. പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചിരിക്കുന്നു. ആയത് ശിക്ഷാര്‍ഹമായ
കുറ്റമായതിനാല്‍ നിലവിലെ നിയമം അനുസരിച്ച് പൊലീസ് പിഴ
ഈടാക്കുന്നതാണ്.

12. ആശുപത്രികളില്‍ സന്ദര്‍ശകര്‍, ബൈ സ്റ്റാന്റര്‍മാരായി ഒന്നിലധികം പേര്‍
എത്തുന്നത് നിരോധിച്ചിരിക്കുന്നു.

13. പൊന്നാനി താലൂക്കിനകത്തെ വ്യാപാര സ്ഥാപനങ്ങളില്‍ യാതൊരു
കാരണവശാലും ശീതീകരണ സംവിധാനം (എയര്‍ കണ്ടീഷണര്‍)
ഉപയോഗിക്കാന്‍ പാടില്ല.

14.എല്ലാതരത്തിലുമുള്ള പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍,
ഉത്സവങ്ങള്‍ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.

15. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, പാര്‍ക്കുകളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുള്ള
സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.

16. ജങ്കാര്‍ സര്‍വ്വീസ്,ഫിഷിങ്ങ് ഹാര്‍ബര്‍ എന്നിവയുടെ പ്രവര്‍ത്തനം
നിരോധിച്ചിരിക്കുന്നു.

17, ‘ആൃലമസ വേല രവമശി’ ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും
ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിട്ടെസറും പ്രവേശന കവാടത്തില്‍
സജീകരിക്കേണ്ടതാണ്. കടയിലും പരിസരത്തും സര്‍ക്കാര്‍ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കേണ്ടതാണ്. സ്ഥാപനങ്ങളുടെ പുറത്ത്
ശാരീരികാകലം പാലിക്കുന്നതിനായി പ്രത്യേക അടയാളങ്ങള്‍ (45 സെന്റിമീറ്റര്‍
ഡയമീറ്റര്‍ സര്‍ക്കിള്‍) നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

മേല്‍ സൂചിപ്പിച്ച നിബന്ധനകള്‍ പൂര്‍ണ്ണമായും നടപ്പില്‍
വരുത്തുന്നുണ്ടോയെന്ന് ജില്ലാ പോലീസ് മേധാവിയും ഇന്‍സിഡന്റ് കമാന്‍ഡര്‍ ആയ
പൊന്നാനി തഹസില്‍ദാരും ഉറപ്പുവരുത്തും.

Similar Articles

Comments

Advertismentspot_img

Most Popular