സ്വപ്‌ന ഒളിവില്‍ കഴിയുന്നത് ബ്രൈമൂര്‍ എസ്റ്റേസ്റ്റിൽ? പോലീസ് പിടിക്കില്ല… കാരണം ഇതാണ്…

തിരുവനന്തപുരം : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിനെ അഞ്ചാം ദിവസവും കണ്ടെത്താനായില്ല. പൊലീസ് ഉന്നതരില്‍ ചിലര്‍ക്ക് ഇതു സംബന്ധിച്ചു വിവരമുണ്ടെന്നാണു സൂചന. എന്നാല്‍ സ്വപ്നയെ കണ്ടെത്താന്‍ കസ്റ്റംസ് ആവശ്യപ്പെടാതെ പൊലീസ് നടപടി സ്വീകരിക്കില്ലെന്ന് ഉന്നതര്‍ വ്യക്തമാക്കി.

ഇതിനിടെ, സ്വപ്നയുടെ യാത്രയെപ്പറ്റിയും ഒളിത്താവളത്തെപ്പറ്റിയും കസ്റ്റംസ് സംഘത്തിനു സൂചന ലഭിച്ചു. മകളുടെ സഹപാഠിയെ ചോദ്യം ചെയ്തതില്‍നിന്നാണിത്. നഗരത്തിലെ കോളജില്‍ ബിരുദ വിദ്യാര്‍ഥിയായ മകള്‍ ഇന്നലെ സഹപാഠിയെ വിളിച്ചിരുന്നു. തുടര്‍ന്നാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. മകളെയും മകനെയും സ്വപ്ന ഒപ്പം കൂട്ടിയിട്ടുണ്ടെന്നും തിരുവനന്തപുരം വിട്ടുപോയിട്ടില്ലെന്നുമാണു നിഗമനം. തമിഴ്‌നാട്ടിലേക്കു കടന്നുവെന്ന പ്രചാരണവുമുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കുന്നതിനാല്‍ ഇനി തിരക്കിട്ടു നടപടി വേണ്ടെന്ന നിലപാടിലാണ് കസ്റ്റംസ്.

അതേസമയം സ്വപ്ന സുരേഷ് തിരുവനന്തപുരം ജില്ലയില്‍ പാലോടു സമീപം പെരിങ്ങമ്മലയിലെ ബ്രൈമൂര്‍ എസ്റ്റേറ്റിലെത്തിയെന്നു സംശയം. സ്വപ്ന മറ്റൊരു വനിതയോടൊപ്പം കാറില്‍ കടന്നു പോവുകയും തന്നോടു മങ്കയത്തേക്കുള്ള വഴി ചോദിക്കുകയും ചെയ്തുവെന്ന് ഒരാള്‍ വെളിപ്പെടുത്തി. ഇദ്ദേഹം പറഞ്ഞ സമയത്ത് വെള്ള കാര്‍ ഇതുവഴി പോകുന്ന സിസിടിവി ദൃശ്യങ്ങളുമുണ്ട്.

മങ്കയത്ത് സ്വപ്ന എത്തിയതായി അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടില്ല. പൊന്മുടി മലയടിവാരത്തുള്ള ബ്രൈമൂറില്‍ കുന്നിന്റെ നെറുകയില്‍ ബ്രിട്ടിഷ് നിര്‍മിത ബംഗ്ലാവും എസ്റ്റേറ്റുമുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇത്.

FOLLOW US: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular