തിരുവനന്തപുരം: കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ചതായി യുഎഇ എംബസി അറിയിച്ചു. ഏറെ ഗുരുതരമായ കുറ്റകൃത്യമാണു നടന്നിട്ടുള്ളത്. കുറ്റകൃത്യത്തിന്റെ വേരറിയാന്‍ ഇന്ത്യന്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യുഎഇ എംബസി അറിയിച്ചു.
അതേ സമയം മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രോജക്ടിന്റെ മാര്‍ക്കറ്റിങ്ങിനായി കരാര്‍ നിയമനമാണ് വിവാദ വനിതയ്ക്ക് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. കേന്ദ്ര ഏജന്‍സികളാണ് അന്വേഷണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണവിധേയയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഐടി സെക്രട്ടറി എം.ശിവശങ്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.
FOLLOW US: pathram online