പാലക്കാട് ജില്ലയിൽ ഇന്ന് 13 കാരന് ഉൾപ്പെടെ 29 പേർക്ക് കോവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ…

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ ഏഴ്) 13 കാരന് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇന്ന് 23 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*തമിഴ്നാട്-4*
അകത്തേത്തറ സ്വദേശി (26 പുരുഷൻ)

പുതുക്കോട് സ്വദേശി (26 പുരുഷൻ)

കോങ്ങാട് പാറശ്ശേരി സ്വദേശി (48 പുരുഷൻ)

ചെന്നൈയിൽ നിന്നും വന്ന എലപ്പുള്ളി സ്വദേശി (47 പുരുഷൻ)

*ഒമാൻ-1*
തേങ്കുറിശ്ശി മഞ്ഞളൂർ സ്വദേശി (40 സ്ത്രീ)

*ഖത്തർ-3*
പെരുമാട്ടി സ്വദേശി (29 പുരുഷൻ)

എടത്തനാട്ടുകര സ്വദേശി (31 പുരുഷൻ)

കരിമ്പുഴ സ്വദേശി (25 പുരുഷൻ)

*യുഎഇ-9*
ചന്ദ്രനഗർ സ്വദേശി (43 പുരുഷൻ)

ചെർപ്പുളശ്ശേരി സ്വദേശി (42 പുരുഷൻ)

ചെർപ്പുളശ്ശേരി സ്വദേശി (50 പുരുഷൻ)

കുഴൽമന്ദം സ്വദേശി (35 പുരുഷൻ)

തോണിപ്പാടം സ്വദേശി (36 പുരുഷൻ)

തൃക്കടീരി സ്വദേശി (34 പുരുഷൻ)

ദുബായിൽ നിന്നും വന്ന മുതുതല പെരുമുടിയൂർ സ്വദേശി (38 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന ചെർപ്പുളശ്ശേരി സ്വദേശി(38 പുരുഷൻ)

അബുദാബിയിൽ നിന്നും വന്ന വല്ലപ്പുഴ സ്വദേശിയായ ഗർഭിണി(24)

*സൗദി-5*
ഒലവക്കോട് സ്വദേശി (13 ആൺകുട്ടി)

കുലുക്കല്ലൂർ മുളയങ്കാവ് സ്വദേശി (25 പുരുഷൻ)

ചെർപ്പുളശ്ശേരി സ്വദേശി (38 പുരുഷൻ)

ചളവറ സ്വദേശി (37 പുരുഷൻ)

ദമാമിൽ നിന്ന് വന്ന പരുതൂർ സ്വദേശി (58 പുരുഷൻ)

*കർണാടക-2*
ചിറ്റൂർ തത്തമംഗലം സ്വദേശി (50 പുരുഷൻ)

ബാംഗ്ലൂരിൽ നിന്നും വന്ന മുതുതല സ്വദേശി (33 പുരുഷൻ)

*ഡൽഹി-1*
ചെർപ്പുളശ്ശേരി സ്വദേശി (30 പുരുഷൻ)

*ഹൈദരാബാദ്-1*
വടക്കഞ്ചേരി സ്വദേശി (26 പുരുഷൻ)

*കുവൈത്ത്-2*
കോങ്ങാട് സ്വദേശി (27 പുരുഷൻ)

ചെറായി സ്വദേശി (43 പുരുഷൻ)

*സമ്പർക്കം-1*
കൊഴിഞ്ഞാമ്പാറ സ്വദേശി (62 പുരുഷൻ). ഖത്തറിൽ നിന്നും വന്ന ഇദ്ദേഹത്തിൻ്റെ ഭാര്യക്ക് ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 176 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

FOLLOW US: pathram online

pathram:
Related Post
Leave a Comment