ഭിന്നതാല്‍പര്യാരോപണം ഗാംഗുലി നിഷേധിച്ചു

ബിസിസിഐ പ്രസിഡന്റ് ആയിരിക്കെ ജെഎസ്ഡബ്ല്യു സിമന്റ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി തുടരുന്നതാണ് സൗരവ് ഗാംഗുലിക്കെതിരായ ആരോപണത്തിനു പിന്നില്‍. ഈ കമ്പനിയുടെ ഭാഗമായ ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സ് ഉടമസ്ഥരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായിരുന്നു മുന്‍പ് ഗാംഗുലി. ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്നോടിയായി ഗാംഗുലി ഈ സ്ഥാനം രാജിവച്ചിരുന്നു. എന്നാല്‍, ഇപ്പോഴും ജെഎസ്ഡബ്ല്യു സിമന്റ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി തുടരുന്നതാണ് ആരോപണത്തിനു പിന്നില്‍.

അതേസമയം, തനിക്ക് ഭിന്നതാല്‍പര്യമുണ്ടെന്ന ആരോപണം ഗാംഗുലി നിഷേധിച്ചു. താന്‍ ബ്രാന്‍ഡ് അംബാസഡറായിട്ടുള്ള ജെഎസ്ഡബ്ല്യു സിമന്റ്‌സ് അല്ല ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉടമസ്ഥരെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ടീമിന്റെ സഹ ഉടമകളായ ജെഎസ്ഡബ്ല്യൂ സ്‌പോര്‍ട്‌സുമായി തനിക്ക് ബന്ധമില്ലെന്നും ഗാംഗുലി വിശദീകരിച്ചു.

‘ഞാന്‍ എങ്ങനെയാണ് തീരുമാനങ്ങളെ സ്വാധീനിക്കുക? ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ ഉടമകളായ ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സിന്റെ ബ്രാന്‍ഡ് അംബാസഡറല്ല ഞാന്‍. ഞാന്‍ ബ്രാന്‍ഡ് അംബാസഡറായ ജെഎസ്ഡബ്ല്യു സിമന്റ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്‌പോണ്‍സറുമല്ല. പിന്നെ എങ്ങനെയാണ് ഭിന്നതാല്‍പര്യ വിഷയം ഉദിക്കുന്നത്? അവരുടെ ക്രിക്കറ്റ് സംരംഭങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അങ്ങനെ ആയിരുന്നെങ്കില്‍ അത് ഭിന്നതാല്‍പര്യ വിഷയത്തിന്റെ പരിധിയില്‍ വരുമായിരുന്നു’ – ഗാംഗുലി വിശദീകരിച്ചു.

pathram:
Related Post
Leave a Comment